മലയാളം മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.
തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറില്‍ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയില്‍ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.
സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരദമ്പതികള്‍. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചെത്തിയ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ജീവയ്ക്കിപ്പോഴും ഒത്തിരി ആരാധികമാരുണ്ടെന്നും ജീവയുടെ വര്‍ക്ക് ഇഷ്ടപ്പെട്ടുവെന്നൊക്കെ പറഞ്ഞ് മെസ്സേജുകള്‍ അയക്കാറുണ്ടെന്നും അപര്‍ണ പറയുന്നു.
എന്നാല്‍ തന്റെ കാര്യം അങ്ങനെയല്ല. വിവാഹത്തിന് മുമ്പ് തനിക്കും ഒത്തിരി ആരാധകരുണ്ടായിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞതോടെ ആരും ഇല്ലാതായി എന്നും വിവാഹത്തിന് മുമ്പ് ഒത്തിരി മെസ്സേജുകള്‍ തനിക്ക് വരാറുണ്ടായിരുന്നുവെന്നും അതിനെല്ലാം റിപ്ലൈ കൊടുക്കാറുണ്ടായിരുന്നുവെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.
Also Read: തൃഷയുടെ ഭംഗി കണ്ട് നോക്കി നിന്നുപോയി; ആണിന്റെ ആയാലും പെണ്ണിന്റെ ആയാലും ഭംഗി ആസ്വദിക്കാമല്ലോ: ജയറാം
ജീവയ്ക്ക് ഇപ്പോഴും മെസ്സേജുകള്‍ വരാറുണ്ട്. പലരും കട്ടഫാനാണ് എന്നൊക്കെ പറഞ്ഞാണ് മെസ്സേജ് ചെയ്യുന്നതെന്നും തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ പലരും കരുതുന്നത് തങ്ങള്‍ ഭയങ്കര സ്‌നേഹത്തിലാണെന്നാണെന്നും എന്നാല്‍ അങ്ങനെയല്ലെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്്തു.