വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്ന മലയാളികള്‍ക്ക് സുപരിചിതനായ അവതാരകനാണ് ജീവ ജോസഫ്.. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ജീവ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയത്.
സുഹൃത്തിനൊപ്പം അവതാരകര്‍ക്കുള്ള ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയ ജീവ ആകസ്മികമായി വേദിയില്‍ എത്തുകയും ഒടുവില്‍ ഫലം വന്നപ്പോള്‍ ജീവ സെലക്ടാകുകയായിരുന്നു. സ്വതസിദ്ധമായ സംസാര ശൈലി തന്നെയാണ് ജീവയുടെ പ്ലസ് പോയിന്റ്.
ജീവയ്ക്ക് പിന്നാലെ ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകയായി എത്തിയിരുന്നു. ജീവയുടെ ഭാര്യയായ അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ. അപര്‍ണയും ആദ്യം അവതാരക ആയിരുന്നു.
ഇപ്പോള്‍ മലയാളം മിനിസ്‌ക്രീനില്‍ വളരെയധികം തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളായി മാറിയിരിക്കുകയാണ് ജീവയും അപര്‍ണ തോമസും. സീ കേരളം ചാനലിലെ തന്നെ മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയാണ് ഇരുവരും ഒരുമിച്ച് അവതരിപ്പിച്ചത് ഷോ സൂപ്പര്‍ ഹിറ്റായിരുന്നു.
സൂര്യ മ്യൂസിക്കില്‍ നിന്നാണ് ജീവ സരിഗമപ കേരളം എന്ന റിയാലിറ്റിഷോയുടെ ഭാഗമായത്. ജീവയും അപര്‍ണയും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യങ്ങളാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ ഇരുവരും പങ്കുവെക്കാറുമുണ്ട്.
അപര്‍ണയും ജീവയും ഒന്നിച്ചുള്ള വീഡിയോകളും അപര്‍ണ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെക്കാറുണ്ട്. ചിലപ്പോഴൊക്കെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഇരുവരുടേയും സുഹൃത്തുക്കളും ഉണ്ടാകാറുണ്ട്. തങ്ങളടെ ദാമ്പത്യ ജീവിതത്തിലെ കുഞ്ഞ് കുഞ്ഞ് തമാശകള്‍ എല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ജീവയുടെയും അപര്‍ണയുടെയും ഏഴാം വിവാഹവാര്‍ഷികമാണ് ഈ മാസം. ഇതിന്റെ ഭാഗമായി പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും. തങ്ങളുടെ പ്രണയം, വിവാഹ ജീവിതം എന്നിവയെക്കുറിച്ചൊക്കെ ഇരുവരും പുതിയ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.
ചോദ്യോത്തര രൂപത്തിലായിരുന്നു വീഡിയോ. എന്തുകൊണ്ടാണ് തന്നെ പ്രണയിക്കാമെന്ന് തീരുമാനിച്ചതെന്ന് അപര്‍ണയോട് ജീവ ചോദിക്കുന്നുണ്ട്. ‘എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ സമയത്തിലൂടെയാണ് ഞാന്‍ അന്ന് കടന്നുപോയിരുന്നത്. അന്ന് എനിക്ക് ഒരു താങ്ങായി ഒരാളെ എനിക്ക് വേണമായിരുന്നു.’ എന്നായിരുന്നു അപര്‍ണ നല്‍കിയ മറുപടി.
‘ എന്നെ ജഡ്ജ് ചെയ്യാതെ ജീവ എനിക്ക് താങ്ങായി നിന്നു. അന്ന് മുതലാണ് ജീവിതം അവസാനം വരെ ഇങ്ങനെ ഒന്നിച്ച് പോയാല്‍ നന്നാകുമെന്ന് എനിക്ക് തോന്നിയത്’ അപര്‍ണ പറഞ്ഞു. ‘ജീവ ഭയങ്കര നല്ലവനാ… ഒന്നും മാറ്റേണ്ട സ്വഭാവമായിട്ടില്ല. ഞാന്‍ പല സമയത്തും ജീവയോട് പറഞ്ഞിട്ടുണ്ട് ഇത്രയും നല്ലവനാകരുതെന്ന്. ഇന്നത്തെ കാലത്ത് ജീവയെപ്പോലെ ഒരാളുപോലും ഉണ്ടാകില്ല.’ അപര്‍ണ പറയുന്നു.
അതേസമയം, തന്റെ ജീവിതത്തിലെ മോശം സമയത്ത് ജീവിതത്തിലേക്ക് കയറി വന്ന ആളാണ് അപര്‍ണയെന്നും അതിനാലാണ് അപര്‍ണയെ പ്രണയിച്ചതെന്നും ജീവയും പറഞ്ഞു. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് അപര്‍ണ ജീവ ദമ്പതികളെ പുകഴ്ത്തി കമന്റ് ചെയ്തിരിക്കുന്നത്.