ഭാര്യയെയും കൂട്ടി റിയാസിനെ കാണാനെത്തി അപര്‍ണ മള്‍ബെറി, വൈറലായി ചിത്രം

197

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതിനോടകം നാല് സീസണുകള്‍ പിന്നിട്ട ബിഗ് ബോസ് നിരവധി നല്ല മത്സരാര്‍ത്ഥികളെയാണ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.

Advertisements

നാലാം സീസണില്‍ ദില്‍ഷയായിരുന്നു വിജയ്. ഈ സീസണില്‍ മത്സരാര്‍ത്ഥികളായി എത്തിയവരില്‍ മിക്കവരും മലയാളി പ്രേക്ഷകര്‍ക്ക് പുതുമുഖങ്ങളായിരുന്നു. അത്തരത്തില്‍ ഒരാളായിരുന്നു അപര്‍ണ മള്‍ബറി.

Also Read: എന്റെ ഭാര്യയെ ഞാന്‍ ഇങ്ങനെ കെട്ടിപ്പിടിച്ച് നില്‍ക്കും, ആര്‍ക്കെങ്കിലും കുഴപ്പമുണ്ടോ, ഒന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ആല്‍ബിനും അപ്‌സരയും

സോഷ്യല്‍മീഡിയയില്‍ ആക്ടീവായ അപര്‍ണ ജനനം കൊണ്ട് അമേരിക്കക്കാരിയും ഹൃദയം കൊണ്ട് ഒരു നല്ല മലയാളിയുമാണ്. അമേരിക്കക്കാരിയായ അപര്‍ണ മലയാളം മണിമണിയായി പറഞ്ഞ് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

താന്‍ ഒരു ലെസ്ബിയന്‍ ആണെന്നും തനിക്കൊരു പങ്കാളിയുണ്ടെന്നും അപര്‍ണ നേരത്തെ തുറന്നുപറഞ്ഞിരുന്നു. അമൃതയെന്നാണ് അപര്‍ണയുടെ ഭാര്യയുടെ പേര്. ഇപ്പോഴിതാ ഭാര്യയുമൊത്ത് റിയാസിനെ കാണാനെത്തിയിരിക്കുകയാണ് അപര്‍ണ.

Also Read: സെയ്ഫിന് വേണ്ടി സിനിമ ഉപേക്ഷിച്ച മുൻ ഭാര്യ. ‘അമൃത സിംഗിന്’ പിന്നീട് സംഭവിച്ചതെന്ത് ?

ഭാര്യയ്ക്കും റിയാസിനുമൊപ്പം നില്‍ക്കുന്ന അപര്‍ണയുടെ ചിത്രം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ റിയാസ് കമന്റ് ചെയ്തിട്ടുമുണ്ട്. പ്രണയത്തിന് നിരവധി ഷേയ്ഡുകളുണ്ട് അത് എല്ലായിപ്പോഴും വിജയിക്കുമെന്നായിരുന്നു റിയാസിന്റെ കമന്റ്.

Advertisement