തിരിച്ചുവരില്ലെന്ന് കരുതിയതാണ്, വിധി അതായതുകൊണ്ട് പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തി, ആരാധകരെ കുഴപ്പിച്ച് അപര്‍ണയുടെ പുതിയ പോസ്റ്റ്, എന്തുപറ്റിയെന്ന് ചോദ്യങ്ങള്‍

316

വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാള സിനിമാപ്രേമികളുടെ ഇഷ്ട നടിമാരുടെ ലിസ്റ്റില്‍ കയറിപ്പറ്റിയ ആളാണ് അപര്‍ണ ഗോപിനാഥ്. ചാര്‍ളി, ബൈസിക്കിള്‍ തീവ്‌സ്, സ്‌കൂള്‍ ബസ്, എബിസിഡി തുടങ്ങി ഏതാനും ചിത്രങ്ങളിലാണ് അപര്‍ണ നായികയായി എത്തിയത്.

Advertisements

ചെയ്ത സിനിമകളിലെല്ലാം വളരെ ബോള്‍ഡായ കഥാപാത്രങ്ങളെയായിരുന്നു അപര്‍ണ അവതരിപ്പിച്ചത്. ചാര്‍ളിയിലെ അപര്‍ണയുടെ കഥാപാത്രം പ്രേക്ഷശ്രദ്ധനേടിയിരുന്നു. എന്നാല്‍ സിനിമാനടി മാത്രമല്ല, ഒരു തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റും ഡാന്‍സറും കൂടിയാണ് അപര്‍ണ.

Also Read:എന്റെ ശബ്ദം ആ കഥാപാത്രത്തിന് പറ്റുന്നതല്ലെന്ന് പദ്മരാജന്‍സാര്‍ മുഖത്ത് നോക്കി പറഞ്ഞു, സിനിമയില്‍ നിന്നും എന്നെ ഒഴിവാക്കി, പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് ബിജു മേനോന്‍

ഇന്ന് സിനിമയില്‍ അത്രത്തോളം ആക്ടിവല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ ഒത്തിരി ആക്ടിവാണ് താരം. ഇപ്പോഴിതാ അപര്‍ണ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും ക്യാപ്ഷനുമാണ് ആരാധകരെ ഒന്നടങ്കം കുഴപ്പിച്ചിരിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. തിരിച്ചുവരില്ലെന്ന് കരുതിയിടത്ത് നിന്നും മനോ ധൈര്യം കൊണ്ടും വിധി അതായതുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും തിരിച്ചുവന്നുവെന്നും കുറിച്ചുകൊണ്ടായിരുന്നു അപര്‍ണ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Also Read:സര്‍ജറി നടത്തണമെങ്കില്‍ ശരീര ഭാരം കുറക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു, ഭക്ഷണം കഴിച്ചിട്ട് വന്ന വണ്ണമായിരുന്നില്ല, അനുഭവം പങ്കുവെച്ച് പ്രിയാമണി

മറ്റൊരു ഫോട്ടോയ്ക്ക് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയെന്നും ദൈവത്തിന് നന്ദിയെന്നുമാണ് അപര്‍ണ ക്യാപ്ഷനായി നല്‍കിയത്. ചിത്രങ്ങള്‍ കണ്ട് ആശങ്കയിലായിരിക്കുകയാണ് ആരാധകര്‍. അപര്‍ണക്ക് എന്താണ് പറ്റിയതെന്ന് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നു.

Advertisement