മലയാള സിനിമാലോകത്ത് മറ്റൊരു താരവിവാഹം കൂടി, അപര്‍ണയും ദീപക്കും വിവാഹിതരാവുന്നു, വൈറലായി ക്ഷണക്കത്ത്

33

അടുത്തിടെയായി സിനിമാസീരിയല്‍ താരങ്ങളുടെ വിവാഹവും വിവാഹനിശ്ചയവാര്‍ത്തകളുമൊക്കെയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ മറ്റൊരു താരവിവാഹ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.

Advertisements

നടി അപര്‍ണ ദാസും, നടന്‍ ദീപക് പറമ്പേലുമാണ് വിവാഹിതരാവാന്‍ പോകുന്നത്. ഏപ്രില്‍ 24നാണ് വിവാഹം. ഇരുവരും പ്രണയത്തിലാണെന്നാണ് സൂചന. വടക്കാഞ്ചേരിയില്‍ വെച്ചാണ് അപര്‍ണ ദീപക് വിവാഹം നടക്കാന്‍ പോകുന്നത്.

Also Read:ക്യൂട്ട് ; സൂര്യക്കൊപ്പം ഉള്ള വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് ജ്യോതിക

അപര്‍ണയുടെയും ദീപക്കിന്റെയും വിവാഹ ക്ഷണക്കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഏതാനും ചിത്രങ്ങളും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതില്‍ ഒരു ചിത്രമാണ് മനോഹരം.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് ദീപക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ റിലീസ് ചെയ്ത ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സില്‍ ദീപക് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Also Read:സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്; സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍

അപര്‍ണ ദാസ് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായ ബീസ്റ്റ്, ഹിറ്റ് ചിത്രം ഡാഡ തുടങ്ങിയ ചിത്രങ്ങളിലാണ് അപര്‍ണ അഭിനയിച്ചത്.

Advertisement