ഹിറ്റ്‌മേക്കർ ദിലീഷ് പോത്തൻ മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപർണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റുകയായിരുന്നു അപർണ.
മഹേഷിന്റെ പ്രതികാരത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികയായി മാറാൻ അപർണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്. സൂരറൈ പോട്ര് സിനിമയിലൂടെ ദേശീയ പുരസ്‌കാരത്തിനും താരം അർഹയായി. അപർണ ഇപ്പോൾ തെന്നിന്ത്യയിൽ തന്നെ പ്രശസ്തയായിരിക്കുകയാണ്.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തിയപ്പോൾ സംഘടിപ്പിച്ച പരിപാടിയിലും അപർണ ബാലമുരളി ഭാഗമായിരുന്നു. യുവം-23 എന്ന ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ നടിമാരായ നവ്യ നായർക്കും അപർണ ബാലമുരളിക്കും എതിരെ വിമർശനവും ഉയർന്നിരുന്നു.
എന്നാലിപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അപർണ. ‘യൂത്ത് കോൺക്ലേവ് എന്നത് നാളത്തെ ഫ്യൂച്ചർ എന്ന കോൺസെപ്റ്റ് ആണ്. പ്രധാനമന്ത്രിക്കൊപ്പം ഈയൊരു വേദി പങ്കിടാൻ സാധിച്ചതിൽ ഭയങ്കര സന്തോഷം’- എന്നാണ് അപർണ പ്രതകരിച്ചിരിക്കുന്നത്.
‘യൂത്ത് കോൺക്ലേവ് എന്നു പറയുമ്പോൾ നാളത്തെ ഫ്യൂച്ചർ എന്ന കോൺസെപ്റ്റ് ഉണ്ട്. പ്രധാനമന്ത്രിക്കൊപ്പം ഈയൊരു വേദി പങ്കിടാൻ സാധിച്ചതിൽ ഭയങ്കര സന്തോഷമുണ്ട്. ഇതു പോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും ഭയങ്കര സന്തോഷമുണ്ട്. ഭയങ്കര അത്യാവശ്യമായിട്ടുള്ള കാര്യമാണ്’ എന്ന് അപർണ ബാലമുരളി യുവം 2023നെ പറ്റി പറഞ്ഞത്.
അതേസമയം പ്രധാനമന്ത്രി മോഡി സംവദിക്കാനെത്തിയ യൂത്ത് വേദിയായ യുവം 2023 വേദിയിൽ സിനിമ താരങ്ങളുടെ നീണ്ട നിരതന്നെയാണ് എത്തിയത്. ഉണ്ണി മുകുന്ദൻ, അപർണ്ണ ബാലമുരളി, നവ്യ നായർ, വിജയ് യേശുദാസ് എന്നിവർ സംവാദ പരിപാടിയിൽ പങ്കെടുത്തിരുന്നത്.