അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് കുഞ്ചാക്കോ ബോബൻ. ഉദയ സ്റ്റുഡിയോയുടെ എല്ലാമെല്ലാമായിരുന്ന കുഞ്ചാക്കോയുടെ മകൻ. അപ്പൻ സംവിധായകനും, നിർമ്മാതാവും ആയപ്പോൾ മകൻ കയറിവന്നത് അഭിനയത്തിലേക്കായിരുന്നു.മലയാളികളുടെ ചോക്ലേറ്റ് ബോയ് എന്നാണ് താരം അറിയപ്പെടുന്നത് തന്നെ.
ഒരിക്കൽ സിനിമയിൽ നിന്നല്ലാം വിട്ട് നിന്ന താരം പിന്നീട് വന്ന് കയറിയത് അസാധ്യ അഭിനയചാതുര്യത്തോട് കൂടിയായിരുന്നു. അതുവരെ മലയാളികൾ പ്രതീക്ഷിച്ചിരുന്ന അഭിനയ ശൈലിയിൽ നിന്ന് മാറി എല്ലാ തരം കഥാപാത്രങ്ങളെയും അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ പറ്റുമെന്ന് താരം തെളിയിച്ചു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാവ്
പദ്മിനി എന്ന സിനിമയുടെ നിർമ്മാതാവായ സുവിൻ വർക്കിയാണ് താരത്തിനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. സിനിമയിൽ അപർണ ബാലമുരളി , വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. അതേസമയം ചിത്രത്തിന് വേണ്ടി 25 ദിവസത്തേക്ക് കോടികളാണ് താരം വാങ്ങിയത്. എന്നാൽ ഒരു ദിവസം മുഴുവൻ പ്രമോഷൻ പരിപാടികൾക്കായി അപർണ, കുഞ്ചാക്കോ ബോബനു വേണ്ടി ക്രൗൺ പ്ലാസയിൽ കാത്തിരുന്നെങ്കിലും വരാൻ താരം മനസ്സ് കാണിച്ചില്ല എന്നാണ് സുവിൻ പറയുന്നത്.
സുവിന്റെ വാക്കുകൾ ഇങ്ങനെ; പദ്മിനിയുടെ ഓൺലൈൻ, ഓഫ്‌ലൈൻ പ്രമോഷൻ പരിപാടികൾക്കൊന്നും കുഞ്ചാക്കോ ബോബൻ വന്നിട്ടുണ്ടായിരുന്നില്ല. ഇത് സിനിമയെ ബാധിച്ചോ എന്ന് ചോദിച്ചാൽ ബാധിച്ചിട്ടുണ്ട്. ടീസർ ലോഞ്ചിനോ, ഓഡിയോ ലോഞ്ചിനോ താരം എത്തിയില്ല. അതേസമയം പ്രമോഷൻ പരിപാടികളിൽ നിങ്ങൾ ഇത് എന്തിനാ ചെയ്യുന്നേ, വിദ്യാദരൻ മാഷിനെ വീഡിയോയിൽ എന്തിനാ കാണിച്ചത് എന്ന് കാര്യങ്ങൾ ചൂണ്ടി കാണിച്ച് ചോദ്യം ചെയ്യാൻ പ്രിയ കുഞ്ചാക്കോ ശ്രമിച്ചിരുന്നു.
Also Read
ആർജെ മാത്തുക്കുട്ടിക്ക് കല്യാണം, വിവാഹ നിശ്ചയം കഴിഞ്ഞു, വധു ആരാണെന്ന് അറിയാമോ
നാഷ്ണൽ അവാർഡ് വിന്നേഴ്‌സ് ആയിട്ടുള്ള സംവിധായകനും, നടിയുമാണ് ഈ ചിത്രത്തിന്റെ ഭാഗമായിട്ടുള്ള മറ്റ് ആളുകൾ. ഇവരുടെ എല്ലാവരുടെയും സമയത്തിന് വിലയുണ്ട്. ഈ ചിത്രത്തിന്റെ പ്രമോഷനും, മറ്റ് ആക്ടിവിറ്റീസിനുമായി 100 ശതമാനം കമ്മിറ്റഡായാണ് ഇവർ വർക്ക് ചെയ്യുന്നത്. പക്ഷേ കുഞ്ചാക്കോയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസാണെങ്കിൽ ഇത്തരത്തിൽ ഒരിക്കലും പെരുമാറില്ല എന്നാണ് സുവിൻ വർക്കി പറയുന്നത്.