പകരക്കാരിയാണ് ഞാൻ, അതുകൊണ്ട് തന്നെ മഞ്ജുവിന് ലഭിക്കുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് ആവശ്യപ്പെടാൻ പറ്റില്ല, പക്ഷേ പ്രതിഫലം ന്യായമായിരിക്കണം; അപർണ പറയുന്നു

3943

മലയാള സിനിമ മേഖല ഇപ്പോൾ മറ്റു ഭാഷകളെ അപേക്ഷിച്ച് മുന്നേറി വരികയാണ്. ആശയം കൊണ്ടും അവതരണ രീതി കൊണ്ടും വ്യത്യസ്ത പുലർത്തുകയാണ് മലയാള സിനിമാ ലോകം. ബോളിവുഡിൽ പോലും സിനിമകൾ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങുമ്പോൾ മലയാളത്തിൽ മികച്ച സിനിമകളും അതോടൊപ്പം വലിയ ബോക്‌സ് ഓഫീസ് കളക്ഷനുമാണ് ലഭിക്കുന്നത്.

Advertisements

അതുകൊണ്ട് തന്നെ ഇപ്പോൾ മറ്റു ഭാഷകളിലെ വലിയ നിർമ്മാണ കമ്പനികൾ മലയാളത്തിൽ പ്രൊഡക്ഷൻ ഹൗസുകൾ തുടങ്ങിയിരിക്കുകയാണ്. അതുപോലെ അടുത്തിടെ മികച്ച നടിക്കുന്ന ദേശിയ അവാർഡ് ലഭിച്ച അപർണ്ണ ബാലമുരളി നടിമാർക്ക് ലഭിക്കുന്ന പ്രതിഫലം നായകന്മാരെ അപേക്ഷിച്ച് വളരെ കുറവാണ് എന്ന അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്.

Also read; പണം ഉണ്ടെങ്കിൽ പ്രണയും ഉണ്ടാവും, പണം തീർന്നാൽ ഡൈവോഴ്സ് ആവും, അത്രയേ ഉള്ളൂ ഈ ദാമ്പത്യത്തിന് ആയുസ്; വിവാഹത്തിന് പിന്നാലെ മഹാലക്ഷ്മിയും രവീന്ദറും നേരിടുന്നത്

തുല്യ വേതനം ഉറപ്പാക്കണം എന്നാണ് താരത്തിന്റെ അഭിപ്രായം. അന്ന് അപർണ്ണയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തന്റെ അഭിപ്രായത്തെ കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് നടി. തുല്യ പ്രതിഫലമല്ല ന്യായമായ പ്രതിഫലമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നതെന്നാണ് അപർണ പറയുന്നത്.

പൃഥിരാജിനൊപ്പം കാപ്പ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് ലഭിക്കുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് വാശി പിടിക്കാൻ പറ്റില്ല. മഞ്ജു വാര്യർക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഇപ്പോൾ കാപ്പ എന്ന ചിത്രത്തിന്റെ ഭാഗമായത്. പക്ഷെ മഞ്ജുവിന് ലഭിക്കുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് ആവശ്യപ്പെടാൻ പറ്റില്ലെന്നും അപർണ പറഞ്ഞു.

അവർക്ക് അത്രയും വർഷത്തെ അനുഭവമുണ്ട്. സിനിമാ വ്യവസായത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ആർട്ടിസ്റ്റാണ്. സ്റ്റാർ വാല്യൂ ഉണ്ട്, സാറ്റ് ലൈറ്റ് വാല്യൂവും ഉണ്ട്. അവർക്ക് നൽകുന്ന അതേ തുക എനിക്ക് വേണമെന്ന് വാശി പിടിക്കാൻ പറ്റില്ല. പക്ഷെ പ്രതിഫലം ന്യായമായിരിക്കണം. തുല്യമാവുന്നതും ന്യായമാവുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും അപർണ കൂട്ടിച്ചേർത്തു. മഞ്ജു വാര്യർ ഒരു സിനിമക്ക് 50 ലക്ഷം മുതൽ 75 ലക്ഷം വരെയാണ് പ്രതിഫലം വാങ്ങുന്നത്.

Also read; അവരുടെ അമ്മയെ അവസാനമായി കാണിക്കാതിരുന്നത് നല്ല തീരുമാനം ആയിരുന്നു; ഓർമകളിൽ സജീഷ്, ലിനിയെ കുറിച്ച് പ്രതിഭ പറഞ്ഞത് ഇങ്ങനെ

ഇതേ അഭിപ്രായം പൃഥ്വിരാജൂം പറഞ്ഞിരുന്നു മഞ്ജു വാര്യർക്ക് മറ്റു നടന്മാരെക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കുന്നുണ്ട്, അതുകൊണ്ട് നായികമാർക്ക് പ്രതിഫലം കുറച്ച് മാത്രമേ ലഭിക്കു എന്ന് മൊത്തത്തിൽ പറയാൻ കഴിയില്ല എന്നും താരം പറയുന്നു. അതുപോലെ അപർണ്ണയെ അന്ന് വിമർശിച്ചുകൊണ്ട് നിർമ്മാതാവ് സുരേഷ് കുമാറും രംഗത്ത് വന്നിരുന്നു. അപർണ്ണ ഒറ്റക്ക് ഒരു പടം വിജയിപ്പിച്ച് കാണിച്ചാൽ മോഹൻലാലിന് കൊടുക്കുന്ന അതേ പ്രതിഫലം അപർണ്ണക്കും കൊടുക്കാമെന്നാണ് സുരേഷ് കുമാർ വെല്ലുവിളിച്ചത്.

Advertisement