പറയേണ്ട കാര്യങ്ങള്‍ പറയുക തന്നെ വേണം; ഒന്നും കണ്ടില്ല കേട്ടില്ലായെന്ന് നടിച്ച് എപ്പോഴും നടക്കാന്‍ പറ്റില്ല; തുറന്നടിച്ച് അപര്‍ണ ബാലമുരളി

378

സംവിധായകന്‍ ദിലീഷ് പോത്തന്‍ മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപര്‍ണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ.

മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്.

Advertisements

aparna-balamurali

തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.

ALSO READ- എല്ലാവര്‍ക്കും വേണ്ടത് ഗോസിപ്പ്; ഒറ്റയ്ക്കാണ് അന്ന് പോയതെന്ന് പറഞ്ഞത് ആര്‍ക്കും ദഹിച്ചില്ല, കൂടെ ആരാണെന്ന് അറിയണമായിരുന്നു: നടി നയന എല്‍സ

ഇപ്പോഴിതാ സിനിമാരംഗത്തെ കുറിച്ച് ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് അപര്‍ണ. സിനിമാ മേഖലയിലും സത്യസന്ധമായി ജീവിക്കാന്‍ കഴിയുമെന്ന് അപര്‍ണ പറയുന്നു.

aparna-balamurali-6

സിനിമാ മേഖലയില്‍ നിലനില്‍ക്കുമ്പോള്‍ എല്ലായ്പ്പോഴും സത്യസന്ധത നിലനിര്‍ത്താന്‍ കഴിയുമോ എന്ന ചോദ്യത്തോടാണ് താരം പ്രതികരിച്ചത്. ഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്, സത്യസന്ധമായി നിലനില്‍ക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുന്നതാണ് നല്ലതെന്നും സിനിമയിലെ പോലെ ജീവിതത്തിലും എപ്പോഴും അഭിനയിക്കാന്‍ കഴിയില്ലെന്നുമാണ്.

ALSO READ- ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ആ സീന്‍ ജയറാം കാരണം വെട്ടി മാറ്റിയത് ആയിരുന്നു; ഒടുവില്‍ നിര്‍ബന്ധം കാരണം ഉള്‍പ്പെടുത്തി; സിനിമയുടെ തലവര മാറ്റിയ സീനെന്ന് സിദ്ദീഖ്

കുറച്ച് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ ഓര്‍ത്ത് വിഷമിച്ചിട്ട് കാര്യമില്ലെന്നും സത്യസന്ധമായിരിക്കുമ്പോഴാണ് സംതൃപ്തി കിട്ടുന്നതെന്നും താരം പറയുന്നു. ീവിതത്തില്‍ എല്ലാ കാര്യത്തിലും സത്യസന്ധത നിലനിര്‍ത്താന്‍ സാധിക്കും, അത് സിനിമയിലാണെങ്കിലുമെന്നും അപര്‍ണ വിശദീകരിച്ചു.

നമുക്ക് സത്യസന്ധമായി നില്‍ക്കാന്‍ കഴിയാത്ത സ്ഥലത്ത് നില്‍ക്കാതിരിക്കുക എന്നതാണ് ഓരേ ഒരു മാര്‍ഗം. സിനിമയിലും അഭിനയിക്കുന്നു അതുകൊണ്ട് ജീവിതത്തിലും എപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുക നടക്കുന്ന കാര്യമല്ലെന്നും താരം തുറന്നടിച്ചു.

നമ്മള്‍ നമ്മളെ തന്നെ പറ്റിച്ചിട്ട് കാര്യമില്ല. പിന്നെ അഞ്ച് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍, ഇതൊന്നും ഞാന്‍ അന്ന് പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് വിഷമിച്ചിട്ട് കാര്യമില്ല.


ജീവിതത്തിലും അങ്ങനെ അഭിനയിച്ചിട്ട് പ്രത്യേകിച്ചൊന്നും നമുക്ക് നേടാനില്ല. പറയേണ്ട കാര്യങ്ങള്‍ എപ്പോഴെങ്കിലുമൊക്കെ നമ്മള്‍ പറയുക തന്നെ വേണം. ഒന്നും കണ്ടില്ല കേട്ടില്ലായെന്ന് നടിച്ച് എപ്പോഴും നമുക്ക് നടക്കാന്‍ പറ്റില്ലെന്നും താരം തുറന്നടിച്ചു.

Advertisement