ഹിറ്റ്‌മേക്കര്‍ ദിലീഷ് പോത്തന്‍ മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപര്‍ണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ.
മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്.
തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.
ഇപ്പോഴിതാ തങ്കം എന്ന സിനിമയിലെ വേഷം എന്തിനാണ് ചെയ്തതെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് താരം. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ എന്നിവരുടെ ടീം ഇല്ലെങ്കല്‍ താന്‍ ഇല്ലെന്നും തനിക്ക് സംതൃപ്തി തോന്നുവര്‍ക്കൊപ്പമാണ് അഭിനയിക്കുന്നതെന്നും താരം പറയുന്നു.
തനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും നന്ദി ആ ടീമിനോടുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യമാണ് അവരില്ലെങ്കില്‍ താന് ഇല്ലെന്നുള്ളത്. ഒരു സിനിമയുടെ ഭാഗമാകുന്നത് സന്തോഷം തരുന്നകാര്യമാണെന്നും ചെയ്യുന്ന ജോലി നിന്നു പോകരുതെന്നാണ് തന്റെ വലിയ പ്രാര്‍ത്ഥന എന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.