മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലിനെ നായകനാക്കി ഹിറ്റ്മേക്കര്‍ ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപര്‍ണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ.
മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു.
ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു. 2013 മുതല്‍ ആണ് താരം സിനിമ അഭിനയ മേഖലയില്‍ സജീവമായി തുടങ്ങുന്നത്. മഹേഷിന്റെ പ്രതികാരം, സണ്‍ഡേ ഹോളിഡേ, ശൂരറൈ പോട്ര് എന്നെ സിനിമകളിലൂടെയാണ് താരം അറിയപ്പെടുന്നത്.
അത്രത്തോളം മികച്ച രൂപത്തില്‍ സിനിമകളില്‍ താരം അഭിനയിച്ചു എന്നതിന് തെളിവ് തന്നെയാണ്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് വലിയ ആരാധന താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. അത്രയും വൈഭവത്തോടെ ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖങ്ങള്‍ നല്‍കേണ്ടി വരാറുണ്ട്. ആ സമയങ്ങളില്‍ ചോദിക്കുന്ന സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെതിരെയാണ് അപര്‍ണ സംസാരിക്കുന്നത്.
ഒരു സിനിമയെക്കുറിച്ച് സംസാരിക്കാന്‍ വന്നാല്‍ ആ സിനിയെ കുറിച്ച് വേണം സംസാരിക്കാന്‍. അപ്പോള്‍ പേഴ്‌സണല്‍ ലൈഫിനെ കുറിച്ചുള്ള ചോദ്യങ്ങളൊന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും ഒട്ടും സെന്‍സിബിള്‍ അല്ലാത്ത ചോദ്യങ്ങള്‍ വരുമ്പോള്‍ ശരിക്കും ദേഷ്യം വരാറുണ്ടെന്നും നടി പറയുന്നു.
പല അഭിമുഖങ്ങളിലും റിസര്‍ച് ചെയ്യാതെയുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും അപ്പോള്‍ ദേഷ്യത്തേക്കാള്‍ ഇവിടെ ഇരിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചോര്‍ത്ത് വിഷമം തോന്നുമെന്നും അപര്‍ണ പറയുന്നു. അഭിമുഖങ്ങള്‍ നടത്തുമ്പോള്‍ കുറേക്കൂടി തയ്യാറെടുപ്പുകള്‍ നടത്തണമെന്നും സിനിമയെക്കുറിച്ചൊക്കെയുള്ള നല്ല ചോദ്യങ്ങള്‍ ചോദിക്കണമെന്നും അപര്‍ണ പറയുന്നു.