മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലിനെ നായകനാക്കി ഹിറ്റ്മേക്കര്‍ ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപര്‍ണ ബാലമുരളി.
ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ. മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു.
തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.
Also Read: അഭിനയിക്കാനുള്ള ദാഹം തീരുന്നില്ല, ഈ മമ്മൂക്ക ഇതെന്ത് മനുഷ്യനാണ്, ടിഎന്‍ പ്രതാപന്‍ പറയുന്നു
ഇപ്പോഴിതാ അപര്‍ണ ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. അഭിമുഖങ്ങളിലെ ചോദ്യങ്ങളെക്കുറിച്ചാണ് അപര്‍ണ സംസാരിക്കുന്നത്. അഭിമുഖങ്ങളില്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ നിലവാരം സൂക്ഷിക്കണം എന്ന് നടി പറയുന്നു.
നമുക്ക് എല്ലാവര്‍ക്കും മാധ്യമങ്ങള്‍ ആവശ്യമാണ്, അതുപോലെ തന്നെ മാധ്യമങ്ങള്‍ക്ക് നമ്മളെയും, അതുകൊണ്ട് പരസ്പരം ബഹുമാനിച്ച് വേണം മുന്നോട്ട് പോകാനെന്നും കുറച്ച് നിലവാരം സൂക്ഷിക്കുന്ന ചോദ്യങ്ങള്‍ വേണം ചോദിക്കാനെന്നും അപര്‍ണ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
മോശമായ ചോദ്യങ്ങള്‍ ഞാന്‍ അഭിമുഖങ്ങളില്‍ നേരിട്ടുണ്ട്, 27 വയസ്സായില്ലേ ആരോടെങ്കിലും പ്രേമമുണ്ടോ, ക്രഷുണ്ടോ, കല്യാണം ഇല്ലേ എന്നൊക്കെയായിരുന്നു അതിനുള്ള ഉദാഹരണങ്ങള്‍ എന്നും ദേശീയ അവാര്‍ഡ് കിട്ടി അടുത്ത ദിവസം ഒരു അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍ ആദ്യം കേട്ട ചോദ്യം ക്രഷ് ഉണ്ടോ എന്നായിരുന്നുവെന്നും നടി പറയുന്നു. കുറച്ചുകൂടി നല്ല ചോദ്യങ്ങളായിരുന്നു താന്‍ പ്രതീക്ഷിച്ചതെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.