ഹിറ്റ്‌മേക്കര്‍ ദിലീഷ് പോത്തന്‍ മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് നടി അപര്‍ണ ബാലമുരളി. ഈ ചിത്രത്തിലെ ജിംസി എന്ന വേഷത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ കയറി പറ്റുകയായിരുന്നു അപര്‍ണ.
മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്.
തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ തനിച്ചുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ. ഇപ്പോള്‍ താന്‍ തനിച്ചാണ് ജീവിക്കുന്നതെന്നും ആദ്യമൊന്നും തന്നെ ഒറ്റയ്ക്ക് ഒരു വീട്ടില്‍ താമസിക്കാന്‍ അച്ഛനും അമ്മയും സമ്മതിച്ചിരുന്നില്ലെന്നും ഒറ്റക്ക് ചെയ്യുന്ന പല കാര്യങ്ങളെ കുറിച്ചും തനിക്ക് അറിയില്ലായിരുന്നുവെന്നും അപര്‍ണ പറയുന്നു.
രക്ഷിതാക്കള്‍ ഒപ്പമില്ലെങ്കില്‍ സ്വയം എങ്ങനെ ജീവിക്കാന്‍ കഴിയുമെന്ന് അറിയാനാണ് ഇപ്പോള്‍ തനിച്ച് ഒരു വീട്ടില്‍ താമസിക്കുന്നത്. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകേണ്ടി വരും ചിലപ്പോള്‍ ആ സ്‌റ്റേജില്‍ ഫൈറ്റ് ചെയ്യേണ്ടി വരുമെന്നും അതെല്ലാം മാറാനാണ് ഒറ്റക്ക് ജീവിക്കാന്‍ ആഗ്രഹിച്ചതെന്നും അപര്‍ണ പറയുന്നു.