മലയാളം മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.
തനത് അവതരണ ശൈലി കൊണ്ടും ഫ്‌ലോറില്‍ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയില്‍ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.
Also Read: തൃഷ വിവാഹം കഴിക്കാത്തതിന് പിന്നിൽ ആ രണ്ട് സൂപ്പർ താരങ്ങൾ; വെളിപ്പെടുത്തലുമായി ബയൽവാൻ രംഗവാൻ
സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരദമ്പതികള്‍. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചെത്തിയ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ജീവയ്ക്കിപ്പോഴും ഒത്തിരി ആരാധികമാരുണ്ടെന്നും ജീവയുടെ വര്‍്ക്ക് ഇഷ്ടപ്പെട്ടുവെന്നൊക്കെ പറഞ്ഞ് മെസ്സേജുകള്‍ അയക്കാറുണ്ടെന്നും അപര്‍ണ പറയുന്നു.
കല്യാണത്തിന് മുമ്പ് തനിക്കും മെസ്സേജുകള്‍ വരാറുണ്ടായിരുന്നു. ഫുള്‍ ടൈം ഇങ്ങേരുടെ കൂടെ കാണുമ്പോള്‍ എല്ലാവരും വിചാരിക്കുന്നത് തങ്ങള്‍ അടിപൊളിയായി സ്‌നേഹിച്ചൊക്കെയാണ് ജീവിക്കുന്നതെന്നാണെന്നും എന്നാല്‍ അങ്ങനെയല്ലെന്നും അപര്‍ണ പറയുന്നു.
അപര്‍ണ പറയുന്നത് കേട്ടിട്ട് ആരാധകന്മാരായ ആരെങ്കിലും ഇവള്‍ക്ക് മെസ്സേജ് അയക്കൂ എന്ന് ജീവ പറയുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. നിങ്ങള്‍ അടിപൊളിയാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അപര്‍ണ ചേച്ചീടെ ഇംഗ്ലീഷ് മനസ്സിലാവാഞ്ഞിട്ടാവാം ആരും മെസ്സേജ് അയക്കാത്തെന്ന് മറ്റൊരാള്‍ പറഞ്ഞു.