ജൂഡ് ആന്റണിയുടെ അസിസ്റ്റന്റെന്ന് പരിചയപ്പെടുത്തി തട്ടിപ്പിന് ശ്രമം, തട്ടിപ്പുകാരനെ കയ്യോടെ പിടികൂടി ജൂഡിനെ ഏൽപ്പിച്ച് നടി അപർണ ബാലമുരളി

27

തന്റെ അസിസ്റ്റന്റെന്ന പേരിൽ ഇമെയിൽ സന്ദേശമയച്ച വ്യാജനെ കൈയോടെ പിടികൂടി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്.

നടി അപർണ ബാലമുരളിയ്ക്ക് ലഭിച്ച വ്യാജ സന്ദേശമാണ് ജൂഡ് പുറത്തുവിട്ടത്. സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതം വ്യക്തിയുടെ വിവരങ്ങൾ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിക്കൊണ്ടാണ് ജൂഡിന്റെ പോസ്റ്റ്.

Advertisements

‘എന്റെ അസിസ്റ്റന്റ് എന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാമേഖലയിലെ പ്രമുഖർക്ക് ഇമെയിലുകൾ അയയ്ക്കുന്ന ഒരു കള്ളൻ ഇറങ്ങിയിട്ടുണ്ട്.

എനിക്കിങ്ങനെ ഒരു സംവിധാന സഹായിയില്ല’, ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ തന്നെ നേരിട്ട് അറിയിക്കണമെന്നും ജൂഡ് ആവശ്യപ്പെട്ടു.

അപർണ അയച്ചു കൊടുത്ത സ്‌ക്രീൻഷോട്ടുകളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ബാബു ജോസഫ് എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്.

താൻ സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ സംവിധാന സഹായിയാണെന്നും അദ്ദേഹം പുതിയൊരു സിനിമ ചെയ്യാനുള്ള പ്ലാനിലാണെന്നും പറഞ്ഞുകൊണ്ടാണ് ഇമെയിൽ.

സിനിമയിലെ ഒരു കഥാപാത്രമാകാൻ അനുപമ അനുയോജ്യയാണെന്ന് സന്ദേശത്തിലൂടെ അറിയിച്ചു.

അപർണയുടെ കോൺടാക്ട് നമ്പറിനായി അമ്മ സംഘടനയിൽ അന്വേഷിച്ചപ്പോൾ അതിൽ അംഗമല്ലെന്നാണ് മറുപടി ലഭിച്ചതെന്നും അതിനാൽ ഫോൺ നമ്ബർ മെയിൽ ചെയ്യൂവെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടു.

സിനിമയെക്കുറിച്ചും ഡേറ്റ് സംബന്ധിച്ച മറ്റ് വിവരങ്ങളും ഫോണിൽ സംസാരിക്കാമെന്നായിരിന്നു സന്ദേശത്തിൽ.

ജൂഡ് ചേട്ടന്റെ കൈയിൽ എന്റെ നമ്ബർ ഉണ്ട്, അദ്ദേഹത്തിൽ നിന്നും വാങ്ങൂ എന്നാണ് അപർണ മറുപടി നൽകിയത്.

സംഭവം ജൂഡിനോട് ചോദിച്ച് കൃത്യത വരുത്താൻ ശ്രമിച്ചപ്പോഴാണ് വ്യാജ സന്ദേശമാണെന്ന് വ്യക്തമായത്. ഇതോടെ സംഭവം പുറത്തുവിടുകയായിരുന്നു ജൂഡ്.

Advertisement