അന്യ ജാതിക്കാരനെ പ്രണയിച്ച് കെട്ടിയ കല്യാണി സീരിയലിലെ കല്യാണി നിയയുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയെന്ന് അറിയുമോ?

368

കല്യാണി സീരിയലിലെ കല്യാണി എന്ന വേഷത്തിലൂടെ പ്രപേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്ത്. നാടൻ കുട്ടിയായി കല്യാണിയിൽ തകർത്ത് അഭിനയിച്ച നിയ പിന്നീട് വിവാഹത്തോടെ സീരിയലിൽ നിന്നും അകന്നിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കല്യാണി എന്ന വേഷത്തിലൂടെ നിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.

2014 ൽ കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു ചാനലിൽ അവതാരകയായിട്ട് എത്തിയായിരുന്നു താരത്തിന്റെ മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. തൊട്ടടുത്ത വർഷം ദിയയുടെ അച്ഛന്റെ സുഹൃത്തായ ക്യാമറമാൻ സാജൻ കളത്തിൽ ഒരു തെലുങ്ക് സിനിമയിൽ ഓഫറുമായി എത്തിയതോടെയാണ് അഭിനയലോകത്തേക്ക് ചുവടുവെച്ചത്.

Advertisements

മലയാളത്തിലും തമിഴിലും 25 സീരിയലുകളിൽ അഭിനയിച്ചു മികവ് കാട്ടി. മലയാളത്തിൽ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങി മിക്ക സീരിയലുകളിലൂടെ ശ്രദ്ധേയമായി. ‘കല്യാണി’യുടെ തമിഴ് സീരിയലായ ‘കസ്തൂരി’ ഹിറ്റായിരുന്നു. ബെസ്റ്റ് ഫ്രണ്ട്‌സ്’ എന്ന സിനിമയിലും ‘മലയാളി’ എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായികയായും താരം അഭിനയിച്ചിരുന്നു.

ALSO READ- ‘ബികോം വിത്ത് ത്രീ സപ്ലി’ വിദ്യാഭ്യാസ യോഗ്യത; എഴുതിയെടുക്കാൻ പ്ലാനില്ല; വിവാഹസമയത്ത് ഭാര്യ വീട്ടുകാരോട് ഡിഗ്രിയില്ലെന്ന് പറഞ്ഞില്ല! അർജുൻ അശോകൻ പറയുന്നു

‘മിസിങ്’ എന്ന സിനിമയിൽ മൂന്ന് നായികമാരിൽ ഒരാളായി നിയ അഭിനയിച്ചു. കാലടി സംസ്‌കൃത സർവകലാശാലയിൽ ഭരതനാട്യം പഠിക്കുന്ന സമയത്താണ് പിന്നീട് കല്യാണി സീരിയലിൽ അവസരം ലഭിച്ചത്. തന്നെ കല്യാണിയുടെ പേരിലാണ് പ്രേക്ഷകർ ഓർക്കുന്നതെന്നു നിയ പറയുന്നു.

പിന്നീട് യാഹൂ മെസ്സഞ്ചേർ വഴിയാണ് രഞ്ജിത്തുമായി നിയ പരിചയപ്പെടുന്നത്. പ്രണയത്തിലേക്ക് ബന്ധം വളർന്നതോടെ വീട്ടുകാർക്കും എതിർപ്പായി. രണ്ട് മതക്കാർ ആയതിനാലാണ് വീട്ടുകാർക്ക് എതിർപ്പുണ്ടായത്. ഇതോടെ രഞ്ജിത്ത് ജോലിക്കായി സിങ്കപ്പൂരിലേക്ക് പോയി.

ALSO READ- ‘റിയാസിനെ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധിക, ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് റിയാസ്;, ഒരുപാട് സങ്കടവും സന്തോഷവും തോന്നുന്നെന്ന് ആരാധകർ, നന്ദി പറഞ്ഞ് താരം

പതിയെ എതിർപ്പെല്ലാം മാറി രണ്ടു വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചു. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം ലണ്ടനിലാണ് താരത്തിന്റെ താമസം. ഇതിനിടെ, തനിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന് താരം തന്നെ ആരാധകരെ അറിയിച്ചിരുന്നു. നാല് മാസം ഗർഭിണിയാണെന്നും കുഞ്ഞിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു ആരാധകരോട് വിശേഷം പങ്കുവെച്ചത്. പിന്നീട് രണ്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ ഭർത്താവിന്റെയും രണ്ട് മക്കളുടെയും കൂടെയുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെയുമ നിയ പങ്കു വെച്ചിരുന്നു. മൂത്ത മകന്റെ പേര് രോഹിത് എന്നും ഇളയ മകന്റെ പേര് ഭരത് എന്നുമാണ്.

2009ലാണ് രഞ്ജിതിനെ നിയ വിവാഹം ചെയ്തത്. പിന്നീട് അഭിനയ രംഗത്തിൽ നിന്നും താരം ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ അഭിനയം ജീവിതത്തിൽ വീണ്ടും തിരിച്ചെത്തി. സ്‌നേഹ ജാലകം, സത്യം ശിവം സുന്ദരം, ദുർഗ, ഏഴു രാത്രികൾ തുടങ്ങിയ സീരിയലുകളിൽ പിന്നീട് അഭിനയിച്ചു.

ഇപ്പോഴിതാ താരവും കുടുംബവും വീണ്ടും നാട്ടിൽ എത്തിയ വിശേഷവും സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിച്ച വിശേഷങ്ങളെല്ലാം പങ്കുവെച്ചിരിക്കുകയാണ്. നിയയുടെ ശരിയായ പേര് കോൺസാനിയ എന്നാണ്. പിന്നീട് നിയ രഞ്ജിത്ത് ആയി മാറുകയായിരുന്നു.

Advertisement