രാഷ്ട്രീയത്തെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല, അമ്പലം പരിപാടികളുമായി ബന്ധപ്പെട്ട് നില്ക്കുന്ന വ്യക്തിയാണ് ഞാൻ, അത് കൊണ്ട് തന്നെ അവർ എന്നെ സംഘി ആക്കി കളയും; അനുശ്രീ

59

ഡയമണ്ട് നെക്ലേസ് എന്ന മലയാള സിനിമയിലൂടെ ലാൽ ജോസ് സമ്മാനിച്ച നടിയാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലാണ് അനുശ്രീ ആദ്യമായി പങ്കെടുത്തത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ ശ്രദ്ധാലുവാണ് താരം. ഇപ്പോഴിതാ തനിക്ക് എതിരെ ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടി നല്കുകയാണ് താരം. ഇന്ത്യാ ഗ്ലിറ്റ്്‌സിന് നല്കിയ അഭിമുഖത്തിലാണ് അനുശ്രീയുടെ വെളിപ്പെടുത്തൽ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ ആദ്യം അഭിനയിക്കുന്നത് ഫഹദ് ഫാസിലിനൊപ്പമാണ്. ആദ്യ സിനിമ ചെയ്യുമ്പോൾ എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നെ സപ്പോർട്ട് ചെയ്തത് ഫഹദിക്കയാണ്. ഒരു സിനിമ പരാജയപ്പെട്ടാൽ അതിനെ കുറിച്ച് ഓവർ തിങ്ക് ചെയ്യുന്ന വ്യക്തിയല്ല.

Advertisements

Also Read
മുടിക്ക് തീപിടിച്ചതു പോലും അറിയാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആരാധിക; രക്ഷിച്ച് നിത്യ ദാസ്; വൈറലായി വീഡിയോ

രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയാത്ത വ്യക്തിയാണ് ഞാൻ. മന്ത്രിമാരെ കുറിച്ച് ചോദിച്ചാൽ പോലും എനിക്ക് ഒന്നും അറിയില്ല. ചിലരെ അറിയാം എന്നല്ലാതെ രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. എന്റെ വീട് അമ്പലത്തിനടുത്താണ്. ഞാൻ ഹിന്ദു ആയത് കൊണ്ട് തന്നെ അമ്പലവുമായി ബന്ധപ്പെട്ട് പരിപാടികൾക്ക് ഞാൻ പങ്കെടുക്കാറുണ്ട്.

അമ്പലത്തിൽ പലപ്പോഴും പല ചടങ്ങുകൾക്കും നേതൃത്വം വഹിക്കുന്നത് എബിവിപിക്കാർ ആയതുകൊണ്ടാകും പലപ്പോഴും ആ ചടങ്ങുകളിൽ ഞാൻ പങ്കെടുക്കുമ്പോൾ എന്നെ സംഘിയാക്കുന്നത്. ഇപ്പോൾ ആ ചടങ്ങുകൾക്ക് നേതൃത്വം നല്കുന്നത് കോൺഗ്രസുക്കാരോ, കമ്മ്യൂണിസ്റ്റ് കാരോ ആണെങ്കിൽ അതിൽ ഏതെങ്കിലും പാർട്ടി ചേർത്ത് നിങ്ങളെന്നെ പറയുമായിരുന്നു.

Also Read
വീട്ടുകാരുടെ എതിര്‍പ്പിലും ഒന്നായി; ഒടുവില്‍ എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കുഞ്ഞിനെ വരവേറ്റ് ശ്രീജയും സെന്തിലും; അഭിനന്ദനവുമായി ആരാധകര്‍!

സിനിമയിൽ വരുന്നതിന് മുൻപും ഞാൻ കണ്ണനായും, ഭാരതാംബയായും ഒരുങ്ങാറുണ്ട്. പക്ഷേ അന്ന് ഞാൻ സിനിമ നടിയായിരുന്നില്ല. അത് കൊണ്ട് തന്നെ പ്രശ്‌നമുണ്ടായിരുന്നില്ല. എന്റെ അമ്പലത്തിന് വേണ്ടി ഫ്രീയാണെങ്കിൽ എന്നെ കൊണ്ട് സാധിക്കുന്നതൊക്കെ ഞാൻ ചെയ്ത് കൊടുക്കും. എനിക്ക് രാഷ്ട്രീയമില്ലെന്നും അനുശ്രീ പറഞ്ഞു

Advertisement