ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്താണെന്ന് പറഞ്ഞാല്‍ സഹിക്കില്ല, അത്രയും വിശ്വാസത്തോടെ അമ്പലത്തിന്റെ മണ്ണില്‍ വളര്‍ന്നവരാണ് നമ്മള്‍, തുറന്നടിച്ച് അനുശ്രീ

121

മലയാളത്തിന്റെ യുവ നായകന്‍ ഫഹദ് ഫാസിലിന്റെ ഭാര്യാകഥാപാത്രം ആയിട്ടായിരുന്നു നടി അനുശ്രി ചിത്രം ഡയമണ്ട് നെക്ലസില്‍ എത്തിയത്. പിന്നീട് സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം അനുശ്രി നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ വേഷമിട്ടു.

Advertisements

ചന്ദ്രേട്ടന്‍ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായി മാറി. ഇന്ന് സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി മാറാറുണ്ട്.

Also Read: കൊറേ കാലമായി ഈ മൊതല്‍ എന്റെ കൂടെ കൂടീട്ട്, ഈ ലോകത്ത് ദേവുന് വിശ്വസിക്കാന്‍ പറ്റുന്ന ഒരാളാണ് ഞാന്‍; അനു പറയുന്നു

ഇപ്പോഴിതാ ഗണേശോത്സവത്തില്‍ പങ്കെടുത്ത് അനുശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്താണെന്ന് പറഞ്ഞാല്‍ സഹിക്കില്ലെന്നും നമ്മള്‍ അത്രയും വിശ്വാസത്തോടെ അമ്പലത്തിന്റെ മണ്ണില്‍ വളര്‍ന്നവരാണെന്നും ആ നമ്മള്‍ ഒരു ദിവസം ഗണപതി കെട്ടുകഥയാണെന്ന് കേള്‍ക്കുകയാണെന്നും സഹിക്കില്ലെന്നും അനുശ്രീ പറയുന്നു.

അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറയുന്നത് പോലെ ഈ വിഷയത്തില്‍ തന്റെ ചെറിയൊരു പ്രതിഷേധ പ്രകടനമാണിത്. ഈ ചടങ്ങില്‍ വന്നപ്പോള്‍ ഒത്തിരി ഗണപതി ഭക്തരെ ഒന്നിച്ച് കാണാന്‍ കഴിഞ്ഞുവെന്നും അതില്‍ സന്തോഷമുണ്ടെന്നും അനുശ്രീ പറയുന്നു.

Also Read: ഒത്തിരി ഇഷ്ടമെന്ന് ചാന്ദ്‌നിയോട് ഷാജു, സേവ് ദി ഡേറ്റാണോ എന്ന് ആരാധകര്‍, താരം നല്‍കിയ കിടിലന്‍ മറുപടി കേട്ടോ

ഈ ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരം താന്‍ അങ്ങോട്ട് ചോദിച്ച് വാങ്ങിയതാണ്. താനും വന്നോട്ടെ എന്ന് ചോദിച്ചതാണെന്നും ആദ്യമായിട്ടാണ് ഒരു പരിപാടിയില്‍ പങ്കെടുത്തോട്ടെയെന്ന് അങ്ങോട്ട് ചോദിക്കുന്നതെന്നും അനുശ്രീ പറയുന്നു.

Advertisement