മിനിസ്‌കീൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തി അവിടെ നിന്നും മലയാള സിനിമയിലേക്ക് എത്തിയ ശാലീന സുന്ദരിയായ നടിയാണ് അനുശ്രീ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷക മനസുകളിൽ ഇടം നേടാൻ അനുശ്രീക്ക് കഴിഞ്ഞിരുന്നു.
പ്രശസ്ത സംവിധായകൻ ലാൽജോസ് ആയിരുന്നു അനുശ്രീയെ മലയാള സിനിമക്ക് സമ്മാനിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായ ഡയമണ്ട് നെക്ലെസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ആണ് അനുശ്രീ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
നായികയായും സഹനടിയായും എല്ലാം വേഷമിടുന്ന അനുശ്രീ ഇപ്പോഴും സിനിമ രംഗത്ത് വളരെ സജീവമാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.
ഇപ്പോഴിതാ അനുശ്രീ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് വീണ്ടും ശ്രദ്ധ നേടുന്നത്. സംവിധായകൻ ലാൽ ജോസിനെ കുറിച്ചും ആദ്യത്തെ വിദേശയാത്രയെ കുറിച്ചൊക്കെയാണ് അനുശ്രീ പറയുന്നത്.
ALSO READ- അയാളുടെ കൂടെ ജീവിക്കാൻ പറ്റുമെന്ന് തോന്നിയാൽ മാത്രമേ ഞാൻ കല്യാണം കഴിക്കൂ; നടി അനുമോൾ
‘ലാൽജോസ് സാർ എന്നെ കുറിച്ച് പറഞ്ഞ ആ വാക്കുകൾ കേട്ട ആ നിമിഷം മുതൽ ഇപ്പോവരെ ഒരുപാട് ഓർമ്മകൾ എന്റെ മനസിൽകൂടി അങ്ങനെ കടന്നുപോകാകയാണ്. ഇത് എഴുതുമ്പോൾ എത്ര തവണ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിട്ടുണ്ട് എന്ന് എനിക്കറിയില്ല. സാർ പറഞ്ഞത് വളരെ ശെരിയാണ്. അന്ന് ഞാൻ ധരിച്ചിരുന്നത് ഒരു പഴയ ചെരുപ്പ് തന്നെ ആയിരുന്നു. കാരണം അന്നെനിക്ക് അതല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കുന്നില്ല.’
‘ആ ഷോയിലെ എത്തിയശേഷം അവിടെ ഉണ്ടായിരുന്ന മറ്റു കുട്ടികളെ കണ്ട ശേഷം അവരുടെ ഒപ്പം നിൽക്കാൻ പോലും എനിക്ക് യോഗ്യത ഇല്ലെന്ന് ഒക്കെ തോന്നി തിരികെ പോകാൻ പോയ എന്നെ അവുടെ പിടിച്ച് നിർത്തിയത് സൂര്യ ടിവിയിലെ ഷോ കോഡിനേറ്റർ വിനോദ് ചേട്ടനാണ്. ശേഷം എന്തോ ഒരു ദൈവ നിയോഗം പോലെ ഞാൻ ആ ഷോയിൽ വിജയിച്ചു. അങ്ങനെ ലാൽജോസ് സാറിന്റെ സിനിമ കിട്ടി, ഒരുപാട് സന്തോഷം, കേരളത്തിന് പുറത്ത് തന്നെ അങ്ങനെ പോയിട്ടില്ലാത്ത ഞാൻ ആദ്യമായി ദുബായിലേക്ക് പോകാൻ പോകുന്നു, അങ്ങനെ പാസ്‌പോർട്ട് എടുത്തു..’- അനുശ്രീ കുറിക്കുന്നു.
‘അങ്ങനെ എനിക്കൊപ്പം എന്റെ അത്രയും തന്നെ ഒന്നുമറിയാത്ത ഒരു പാവം എന്റെ അമ്മയും പാസ്‌പോർട്ട് എടുത്തു. ഞങ്ങളുടെ പശുവിനെ നോക്കാൻ ആരുമില്ലാത്തതുകൊണ്ട് അതിനെ വിറ്റിട്ടാണ് എന്റെ അമ്മ എന്റെ കൂടെ വന്നത്. അങ്ങനെ ഷൂട്ടിംഗ് എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയ എന്നെയും അമ്മയേയും കുറിച്ച് വളരെ മോശമായ പല കഥകളും നാട്ടിൽ പരന്നിരുന്നു. ആ ദിവസങ്ങളിൽ ഞാൻ കരഞ്ഞ കര ച്ചിൽ ഒരു പക്ഷെ ഞാൻ ജീവിതത്തിൽ പിന്നീട് കരഞ്ഞു കാണില്ല.. എന്റെ ഒരു അഭിമുഖം എടുക്കാൻ ഒരു മീഡിയ വീട്ടിൽ വന്നപ്പോൾ അതിൽ സംസാരിക്കുന്നതിനടിയിൽ എന്റെ അച്ഛൻ പൊട്ടിക്കരഞ്ഞു, അപ്പോൾ എന്നെയും അമ്മയെയും പറയുന്നത് കേട്ട് എന്തു മാത്രം വിഷമം ഉണ്ടായിരുന്നിട്ടാകും അപ്പോൾ അച്ഛൻ കര ഞ്ഞത്.’- അനുശ്രീ പറയുന്നു.
എന്നാൽ അന്ന് എന്നെ മോശമായി കണ്ടവർ തന്നെ പിന്നീട് വേദിയിൽ ആനയിച്ച് ഇരുത്തി.. ആ വേദിയിൽ ഞാൻ പറഞ്ഞു. വളർന്നു വരുന്നവരെ മുളയിലേ നുള്ളികളയാതെ മുന്നോട്ടു നടക്കുവാൻ സഹായിക്കുക. ഒരാളുടെ ഇഷ്ടങ്ങളും, രീതികളും വേറെ ഒരാളിലേക്ക് അടിച്ചേല്പിക്കാതെ ഇരിക്കുക. ഈ ജന്മം ലാൽ ജോസ് സാറിനോട് കടപ്പെട്ടിരിക്കുന്നു.-അനുശ്രീ പറയുന്നതിങ്ങനെ.