മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.
എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.
വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു. അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീ പറഞ്ഞിട്ടില്ല.
പക്ഷേ ഭര്‍ത്താവുമായി ചില പ്രശ്നങ്ങളുണ്ടെന്നും ഡിവോഴ്സ് എന്നത് ജീവിതത്തിലെ വലിയ കാര്യമല്ല എന്നൊക്കെ പ്രതികരിച്ചിരുന്നു. കൂടാതെ അനുശ്രീയും വിഷ്ണുവും സോഷ്യല്‍ മീഡിയയില്‍ നിന്നും രണ്ട് പേരും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ ഡിലീറ്റ് ആക്കിയിരുന്നു. കുഞ്ഞിന്റെ നൂലുകെട്ടിന് വിഷ്ണു എത്തിയിരുന്നില്ല. പിന്നീട് വിഷ്ണു കുഞ്ഞിനെ കാണാനെത്തിയെങ്കിലും അനുശ്രീക്ക് ഒപ്പമുള്ള ചിത്രങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല.
ഇപ്പോള്‍ താരം തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതും പതിവാണ്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു കല്യാണ വീഡിയോയാണ് വൈറലാകുന്നത്.
ലളിതമായി അണിഞ്ഞൊരുങ്ങി അനുശ്രീ നില്‍ക്കുന്ന ചിത്രത്തിനൊപ്പം കുറെ ലവ് ഇമോജികളും നല്‍കിയിട്ടുണ്ട്. ഇതിന് അടിക്കുറിപ്പ് നല്‍കിയത് വെഡിങ് എന്നുമായിരുന്നു. അതിനൊപ്പം തന്നെ താരം കുറിച്ചത് അങ്ങനെ അതും കഴിഞ്ഞു, വെഡിങ് ഡേ വ്ളോഗ് എന്നും ആയിരുന്നു. എന്നാല്‍ പലരും കരുതിയത് താരത്തിന്റെ വിവാഹം കഴിഞ്ഞു എന്നായിരുന്നു.
യഥാര്‍ഥത്തില്‍ താരത്തിന്റെ കല്യാണമല്ല, അതില്‍ സസ്‌പെന്‍സ് ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. താരത്തിന്റെ ഒരു അകന്ന ബന്ധുവിന്റെ കല്യാണം ആയിരുന്നു വീഡിയോയില്‍. ബ്രാഹ്‌മിണ്‍ വിവാഹമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കല്യാണത്തിന്റെ ചടങ്ങുകളും വിശേഷങ്ങളും എല്ലാം യൂട്യൂബില്‍ പങ്ക് വെച്ച വീഡിയോയില്‍ ഉള്‍ കൊള്ളിച്ചിട്ടുണ്ട്.
ഇതിനിടെ, താരം ഒളിച്ചോടി വിവാഹം ചെയ്തില്ലായിരുന്നുവെങ്കില്‍ വിവാഹം ഇങ്ങനെ ആയിരുന്നേനെ എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.