കല്യാണം കഴിഞ്ഞ സമയത്ത് പിറന്നാൾ കേക്കുമായി വന്നപ്പോൾ അമ്മ ദേഷ്യപ്പെട്ട് ഇറക്കിവിട്ടു; അമ്മയ്ക്ക് നൽകിയ സർപ്രൈസിനിടെ കണ്ണുനിറഞ്ഞ് അനുശ്രീ

340

വളരെ പെട്ടെന്ന് തന്നെ സീരിയൽ ആരാധകരായ മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് പ്രകൃതി എന്ന അനുശ്രീ. ഓമനത്തിങ്കൾ പക്ഷി എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് അനുശ്രീ.

ഒരു വർഷം മുൻപാണ് എന്റെ മാതാവ് എന്ന സീരിയലിലെ ക്യാമറമാൻ വിഷ്ണു സന്തോഷും ആയുള്ള താരത്തിന്റെ വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നില്ല ഇരുവരുടെയും വിവാഹം നടന്നത്.

Advertisements

കുറച്ചു നാളുകൾക്ക് ശേഷം ഇരുവരുടെയും വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ച് ഇവർ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഇവർക്ക് ഒരു ആൺകുട്ടിയുണ്ട്. അനുശ്രീയിപ്പോൾ സ്വന്തം വീട്ടിലാണ് കഴിയുന്നത്. ഇതിനിടെ കുഞ്ഞിന്റെ ചോറൂണിന് വിഷ്ണു എത്താതിരുന്നതും വാർത്തയായി. പിന്നീട് ഇരുവരും പിരിഞ്ഞെന്ന വാർത്തയും എത്തിയിരുന്നു.

ALSO READ- ഇങ്ങനെയൊരു വീഴ്ച്ചയ്ക്ക് കാരണം സംഘാടകരും; അപമാനം താങ്ങാനാവാതെ മിഥുൻ തെറ്റായ തീരുമാനം എടുത്താൽ ബാധിക്കുക ബിഗ്ഗ് ബോസിനെ: വിജെ ശാലിനി

ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ അനുശ്രീ അമ്മയുടെ പിറന്നാൾ ആഘോഷിച്ച വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. അമ്മയ്ക്ക് ഒരു സർപ്രൈസ് നൽകുകയായിരുന്നു താരം. മകളുടെ സർപ്രൈസിന് മുന്നിൽ അമ്മ കരയുന്നുമുണ്ട്.

അതേസമയം, അമ്മയുടെ പിറന്നാളിന് കേക്ക് മുറിക്കുന്നത് സാധാരണമാണെങ്കിലും ഇതുപോലെ സർപ്രൈസ് ചെയ്യിപ്പിയ്ക്കുന്നത് ആദ്യമാണ് എന്ന് അനുശ്രീ പറയുന്നുണ്ട്.

ALSO READ- കെസ്റ്ററിനെ മറന്ന് കൊണ്ട് എനിക്ക് പാച്ചുവിന്റെ പിറന്നാൾ ആഘോഷിക്കാനാവില്ല; പാച്ചു നടക്കുമോ, മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരുന്നു ആശങ്കയെന്ന് ഡിംപിൾ റോസ്

അതേസമയം, അമ്മയുടെ എല്ലാ പിറന്നാളിനും കേക്ക് മുറിക്കാറുണ്ട്. (അമ്മയ്ക്ക് ഇഷ്ടമല്ലാതെ) കല്യാണം കഴിഞ്ഞ സമയത്ത് പിറന്നാൾ ദിവസം ഞാൻ കേക്കുമായി വന്നിരുന്നു. എന്നാൽ അമ്മ അന്ന് തന്നോട് ദേഷ്യപ്പെട്ട് തന്നെ ഇറക്കിവിട്ടെന്നാണ് അനുശ്രീ പറയുന്നത്.

അന്ന് ആ വിഷമത്തിൽ വീട്ടിൽ പോയി വാങ്ങിച്ച കേക്ക് താൻ ഒറ്റയ്ക്ക് തിന്നു തീർത്തു എന്ന് വീഡിയോയിൽ അനുശ്രീ പറയുന്നുണ്ട്. ആ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് ഇപ്പോൾ പിറന്നാൾ ആഘോഷിക്കുന്നതെന്നും താരം പറയുന്നു.

Advertisement