ആദ്യം പ്രൊപ്പോസ് ചെയ്തത് വിഷ്ണു, കുറേക്കാലം പുറകെ നടന്ന് എന്നെ വളക്കുകയായിരുന്നു, അനുശ്രീ പറയുന്നു

376

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.

Advertisements

വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു.

Also Read: അങ്ങനെ അത് കഴിഞ്ഞു, കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീ പറഞ്ഞിട്ടില്ല. പക്ഷേ ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ഡിവോഴ്‌സ് എന്നത് ജീവിതത്തിലെ വലിയ കാര്യമല്ല എന്നൊക്കെ പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ ഭര്‍ത്താവിനെ കുറിച്ച് അനുശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ആദ്യം വിഷ്ണുവായിരുന്നു തന്നെ പ്രൊപ്പോസ് ചെയ്തതെന്നും പുറകെ നടന്ന് തന്നെ വീഴ്ത്തുകയായിരുന്നുവെന്നും അനുശ്രീ പറയുന്നു. കുറേക്കാലം പുറകെ നടന്നിരുന്നു.

Also Read: എന്റെ ഒരു കാര്യത്തിലും ഭർത്താവ് ഇടപെടില്ല, എന്റെ ഒപ്പം ജീവിക്കുന്നത് വലിയ പ്രയാസം ആണെന്നാണ് ഭർത്താവ് എപ്പോഴും പറയുന്നത്: ഗീതാ വിജയൻ

ഒടുവില്‍ താന്‍ വേണ്ട എന്ന് പറഞ്ഞതോടെ പിന്നെ പുറകെ വരാതെയായി. കാരണം താന്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ പുള്ളിക്കാരന്‍ വിചാരിച്ചത് തന്നെ കിട്ടില്ലെന്നായിരുന്നുവെന്നും അരയന്നങ്ങളുടെ വീട്ടില്‍ വന്നപ്പോഴായിരുന്നു തങ്ങള്‍ കൂടുതല്‍ പരിചയപ്പെട്ടതെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

അവിടെ നിന്നും ഒത്തിരി സംസാരിച്ചു. പുള്ളിക്കാരന്‍ ഭയങ്കര തമാശയാണെന്നും സംസാരിച്ച് ഇംപ്രസ് ചെയ്യാന്‍ കഴിയുമെന്നും തങ്ങള്‍ ഇരുവരും ഒരേ വേവ് ലെങ്ത് ആണെന്ന് അങ്ങനെ മനസ്സിലായി എന്നും അനുശ്രീ പറയുന്നു.

Advertisement