എനിക്ക് എന്ത് ചെയ്യാം എന്നത് സിനിമയിലൂടെ തെളിയിച്ചു കഴിഞ്ഞു, ഇനി ഇനിയെന്നെ ആരും പൊക്കി വിടേണ്ട: അനുശ്രീ

29

ഫഹദ് ഫാസിലിന്റെ നായികയായി ലാല്‍ജോസിന്റെ ഡയമണ്ട് നെക്ലേസിലൂടെ വന്നു മലയാള സിനിമയുടെ മുഖശ്രീയായി മാറിയ നാട്ടുംപുറത്തുകാരിയായ നടിയാണ് അനുശ്രീ. നാട്ടിന്‍പുറത്തു നിന്ന് വന്നത് കൊണ്ട് തന്നെ തുടക്കത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുശ്രീക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.അതിനെപ്പറ്റി അനുശ്രീ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീയുടെ തുറന്നു പറച്ചില്‍.

Advertisements

ഇപ്പോള്‍ നാട്ടുകാര്‍ മുഴുവനും എനിക്ക് പിന്തുണ നല്‍കുന്നുണ്ട്. പക്ഷെ ആദ്യകാലം മറക്കാന്‍ കഴിയില്ല. ‘ഡയമണ്ട് നെക്ലേസ’ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവിടെ പരന്ന പല കഥകളും കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്.

കുറേ നാള്‍ കഴിഞ്ഞ് എന്നെ ആദരിക്കാന്‍ നാട്ടില്‍ ഒരു അനുമോദന യോഗം നടന്നു. ആ സ്റ്റേജില്‍ വച്ച് ഞാന്‍ അത് വരെ അനുഭവിച്ചതെല്ലാം തുറന്ന് പറഞ്ഞു. ‘ഇനിയെന്നെ ആരും പൊക്കി വിടേണ്ട അതിനുള്ള സമയം ഉണ്ടായിരുന്നു.

ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ല, എനിക്ക് എന്ത് ചെയ്യാം എന്ത് പറ്റില്ല എന്നത് സിനിമയിലൂടെ തെളിയിച്ചു കഴിഞ്ഞു. പക്ഷെ വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ പിന്തുണ ആഗ്രഹിച്ച സമയം ഉണ്ടായിരുന്നു. അന്ന് എനിക്കത് കിട്ടിയില്ല’. ഇത്രയും പറഞ്ഞു ആ വേദിയില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. കേട്ടിരുന്നവരും കരഞ്ഞു. യോഗം നടക്കുന്ന സ്ഥലത്തേക്ക് അച്ഛന്‍ വരുമ്പോള്‍ മൈക്കിലൂടെ എന്റെ കരച്ചിലാണ് കേട്ടത്. അച്ഛന്‍ അവിടെ കയറാതെ തിരിച്ചു പോയി.

അന്നൊക്കെ അത്താണി എന്ന് പറയാന്‍ ലാല്‍ ജോസ് സാറേ ഉള്ളൂ. വീടിനടുത്ത് ഒരു അലക്കുകല്ലുണ്ട്. അവിടെ പോയി നിന്ന് നാട്ടുകാര്‍ ഇങ്ങനെ പറയുന്നെന്ന് പറഞ്ഞ് കരയും. ‘അനുവിന്റെ ഫോണ്‍ വന്നാല്‍ അത് കരയാനായിരിക്കും’ എന്ന് സാര്‍ പറയാറുണ്ടായിരുന്നു.

അനുജത്തിയാണ്, ചേച്ചിയാണ്, കൂട്ടുകാരിയാണ് എന്ന് നീ അറിയാത്ത ആളുകള്‍ പോലും പറയുന്ന ഒരു കാലം വരും അതിനായി കാത്തിരിക്കൂ’… എന്നാണ് അന്ന് സാര്‍ പറഞ്ഞു തന്നത്. അതിപ്പോള്‍ സത്യമായി.

Advertisement