എന്റെ ജീവിത അവസാനം വരെ കൂടെ ഉണ്ടാവണം; പ്രിയപ്പെട്ട കൂട്ടുകാരിയെ കുറിച്ച് അനുശ്രീ

56

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് അനുശ്രീ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നടി മലയാള സിനിമയില്‍ വലിയൊരു സ്ഥാനം നേടിയെടുത്തു. ഈ താരം പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം നിമിഷന്നേരം കൊണ്ട് വൈറല്‍ ആവാറുണ്ട്.

Advertisements

ഇപ്പോഴിതാ തന്റെ കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് അുശ്രീ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ജീവിത അവസാനം വരെ കൂടെ ഉണ്ടാവണം എന്നാഗ്രഹിക്കുന്ന, അത്രയും പ്രിയപ്പെട്ട കൂട്ടികാരിയാണ് തനിക്ക് പിങ്കി വിശാല്‍ എന്ന് അനുശ്രീ പറയുന്നു. സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റാണ് പിങ്കി.

‘എന്ത് പറയണം എന്നറിയില്ല. ഹാപ്പി ബര്‍ത്ത് ഡേ ഡീ. നീ എന്നും സന്തോഷത്തോടെയിരിക്കണം. എന്നുമെന്നും, എന്റെ ജീവിത അവസാനം വരെ കൂടെ ഉണ്ടാവണം. എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന കൂട്ടുകാരിയായിട്ട്’ .

‘നിന്നോട് ഒരുപാട് നന്ദിയുണ്ട്. എപ്പോഴും എന്റെ കൂടെ നിന്നതിന്.. എന്തെങ്കിലും സങ്കടം വരുമ്പോള്‍, വയ്യായ്മ വരുമ്പോള്‍ പോട്ടെ കൊച്ചേ ഒന്നുമില്ല എന്ന് പറയുന്നതിന്, എപ്പോഴും എന്റെ കൂടെ ചേര്‍ന്നു നിന്നതിന്.. എല്ലാത്തിനും ഒരുപാട് സ്നേഹം. ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നിനക്ക് തരട്ടെ’ എന്ന് പറഞ്ഞാണ് അനുശ്രീ പിങ്കിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. സ്നേഹം അറിയിച്ച് പിങ്കി കമന്റിലെത്തി.

 

Advertisement