പറ്റിയ കളര്‍ എങ്ങനെ നിങ്ങളുടെ ദിവസം പ്രകാശിപ്പിയ്ക്കുന്നു ; നടി അനുശ്രീയുടെ വാക്കുകള്‍

59

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് അനുശ്രീ. ഈ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം നിമിഷന്നേരം കൊണ്ട് വൈറൽ ആവാറുണ്ട്. കുറച്ചുദിവസമായി പ്രണയത്തെ കുറിച്ചുള്ള പോസ്റ്റുകളാണ് അനുശ്രീ പങ്കുവെക്കാർ. ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഈ നടി എത്താറുണ്ട്. ഇപ്പോഴിതാ തന്റെ കിടിലൻ ചില ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത് ഈ താരം.

Advertisements

പാരിസ് ദേ ബൊട്ടീക്കിന്റെ പേസ്റ്റൽ ഡ്രസ്സ് ധരിച്ചു കഴിഞ്ഞപ്പോൾ തനിക്ക് തന്നെ അതിശയകരമായി തോന്നുന്നു എന്നാണ് അനുശ്രീ പറയുന്നത് .

പറ്റിയ കളർ എങ്ങനെ നിങ്ങളുടെ ദിവസം പ്രകാശിപ്പിയ്ക്കുന്നു എന്നത് അതിശയം തന്നെയാണെന്ന് നടി ഫോട്ടോയ്ക്കൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പിന്നാലെ നിരവധി കമന്റാണ് ചിത്രത്തിന് താഴെ വന്നത്.

അതേസമയം 2012ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി താരം.

 

 

Advertisement