പ്രഭാസിനെയല്ല, താന്‍ പ്രണയിച്ചത് മറ്റൊരാളെ, മനസ്സുതുറന്ന് അനുഷ്‌ക ഷെട്ടി

803

വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താര സുന്ദരിയാണ് അനുഷ്‌ക ഷെട്ടി. തമിഴ്, തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയല്‍ സജീവമായി നില്‍ക്കുന്ന താരം ബാഹുബലി എന്ന ബ്രാഹ്‌മണ്ഡ ചിത്രത്തിലൂടെ ലോകമെമ്പാടും ജനപ്രീതി നേടിയെടുത്തിരുന്നു. ബാഹുബലി സീരിസിലെ ദേവസേന എന്ന രാജ്ഞിയുടെ വേഷത്തില്‍ ഗംഭീര പ്രകടനം തന്നെയാണ് നടി കാഴ്ചവെച്ചത്.

Advertisements

ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയിലെ കഥാപാത്രമാണ് താരത്തെ ഇന്ത്യയിലെ താരമൂല്യ നായികമാരില്‍ ഒരാളാക്കി മാറ്റിയത്. തെന്നിന്ത്യയിലെ മറ്റു താരസുന്ദരിമാരില്‍ നിന്നും ചരിത്ര കഥയെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ ചെയ്യുവാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നു. അരുന്ധതി, രുദ്രമ്മദേവി, ഭാഗ്മതി എന്നിങ്ങനെ നിരവധി ശക്തമായ സ്ത്രീ വേഷങ്ങള്‍ താരം അവതരിപ്പിച്ചിട്ടുണ്ട്.

Also Read: സിനിമയിലേക്ക് തരിച്ചെത്തി പ്രണവ് മോഹന്‍ലാല്‍, പുതിയ ചിത്രം നസ്രിയയ്ക്കും ടൊവിനോയ്ക്കുമൊപ്പം, ആവേശത്തിലായി ആരാധകര്‍

2017ല്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ഏറ്റവും ഒടുവിലായി നിശബ്ദം എന്ന ചിത്രത്തിലാണ് താരം എത്തിയത്. അതും ഓ ടി ടി റിലീസ് ആയിരുന്നു. ബാഹുബലി പുറത്തിറങ്ങിയതിന് ശേഷം അനുഷ്‌കയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ നടന്‍ ഇത് നിഷേധിച്ചുവെങ്കിലും പ്രഭാസും അനുഷ്‌കയും ഒന്നിക്കണമെന്ന് തന്നെയായിരുന്നു ആരാധകരുടെ മനസ്സില്‍. ഇപ്പോഴിതാ തനിക്ക് പ്രണയം തോന്നിയ വ്യക്തിയെ കുറിച്ച് സംസാരിക്കുകയാണ് അനുഷ്‌ക. തന്റെ പ്രിയപ്പെട്ട ക്രിക്കറ്റര്‍ ക്രഷിനെ കുറിച്ചായിരുന്നു അനുഷ്‌ക മനസ്സുതുറന്നത്.

Also Read:അമ്മയുടെ സംസ്‌കാരം കഴിഞ്ഞ് പിറ്റേദിവസം ഞാൻ ഷൂട്ടിന് പോവാൻ ആഗ്രഹിച്ചു; എന്നാൽ ഷൂട്ട് നിർത്തി വെച്ചിരിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് ജാൻവി കപൂർ

രാഹുല്‍ ദ്രാവിഡാണ് തന്റെ ക്രിക്കര്‍ ക്രഷ്. ആദ്യം വെറും ക്രഷ് ആയിരുന്നുവെങ്കിലും പിന്നീട് അത് പ്രണയമായി മാറിയെന്നും ക്രിക്ട്രാക്കര്‍ എന്ന പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌ക പറഞ്ഞു. നേരത്തെ ബോളിവുഡ് താരം റിച്ചയും ദ്രാവിഡിനോടുള്ള പ്രണയം തുറന്നുപറഞ്ഞിരുന്നു.

Advertisement