ഞാൻ സംതൃപ്തയാണ്, ഇപ്പോൾ അതിന്റെ ആവശ്യം എനിക്കില്ല: അനുഷ്‌ക ശർമ്മയുടെ വെളിപ്പെടുത്തൽ

30

അനുഷ്‌ക ശർമ്മകഴിഞ്ഞ വർഷം ഇറങ്ങിയ മൂന്ന് സിനിമകളിലും മികച്ച പ്രകടനം കാഴ്ചവച്ച് കൈയ്യടി നേടിയ നടിയാണ്. സൂയി ദാഗയിലെയും പാരിയിലെയും താരത്തിന്റെ പ്രകടനം ഏറെ പ്രീതിനേടിയിരുന്നു.

കഴിഞ്ഞ വർഷം സിനിമ നിർമ്മാണത്തിലേക്കും ചുവടുവച്ച താരം അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിരിക്കുകയാണോ എന്നാണ് ബോളിവുഡ് വാർത്താ കോളങ്ങളിലെ ചർച്ച.

Advertisements

എന്നാൽ ഒരു അഭിനേതാവെന്ന നിലയിൽ കരിയറിൽ ഒരു സുരക്ഷിത സ്ഥാനത്ത് താൻ എത്തിക്കഴിഞ്ഞെന്നും സമയം തികയ്ക്കാൻ വേണ്ടി മാത്രം സിനിമ ചെയ്യേണ്ട ആവശ്യം ഇപ്പോൾ തനിക്കില്ലെന്നുമാണ് അനുഷ്‌കയുടെ വാക്കുകൾ.

കഴിഞ്ഞ മൂന്ന് വർഷം താൻ ചെയ്ത വേഷങ്ങൾ വളരെയധികം കഠിനാധ്വാനം വേണ്ടവയായിരുന്നെന്നും ഒരുപാട് തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചതെന്നും അനുഷ്‌ക പറഞ്ഞു.

ഒരു വർഷം തന്നെ പാരി, സൂയു ദാഗ, സീറോ പോലെയുളള സിനിമകൾ ചെയ്യുക അത്ര എളുപ്പമല്ല. മൂന്നും വ്യത്യസ്തമായ സിനിമകളാണ്. അതുകൊണ്ടുതന്നെ ഒരുപാട് തയ്യാറെടുപ്പുകളും ആവശ്യമായിരുന്നു.

ഒരു നിർമ്മാതാവെന്ന നിലയിൽ വളരെ രസകരമായ കുറച്ചധികം സിനിമകൾ ചെയ്യുന്നുണ്ടെന്നും അതിലേക്കും തന്റെ ശ്രദ്ധയും സമയവും ചിലവഴിക്കേണ്ടി വരുന്നുണ്ടെന്നും താരം പറഞ്ഞു.

ചെയ്തിട്ടുള്ള സിനിമകളിൽ ഞാൻ വളരെയധികം സംതൃപ്തയാണ്. എപ്പോഴും ചെയ്യുന്ന വർക്കുകളുടെ കാര്യത്തിൽ ഒരൂപാട് ശ്രദ്ധിക്കുന്ന ആളാണ് ഞാൻ.

വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളുമാണ് ഞാൻ എപ്പോഴും എനിക്കുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്’, അനുഷ്‌ക പറഞ്ഞു.

Advertisement