പ്രധാന മത്സരങ്ങൾക്കുള്ള തയാറെടുപ്പുകളായതിനാൽ ലോകകപ്പിൻറെ ആദ്യ 20 ദിവസം ഇന്ത്യൻ ടീം അംഗങ്ങളുടെ കൂടെ അവരുടെ ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കും യാത്ര ചെയ്യാനോ ഒന്നും അനുവാദമുണ്ടായിരുന്നില്ല.
എന്നാൽ, ആദ്യ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയം നേടി ഏകദേശം സെമി ഇന്ത്യ ഉറപ്പിച്ചതോടെ ആ വിലക്ക് ബിസിസിഐ നീക്കിയിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനുമായുള്ള അടുത്ത മത്സരത്തിന് മുമ്പായി ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനൂഷ്ക ശർമ ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്.
കോലിയും അനൂഷ്കയും ലണ്ടനിലെ ഓൾ ബോണ്ട് സ്ട്രീറ്റിൽ എത്തിയതിൻറെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ പര്യടനങ്ങളിലും വിരാടിനും ഇന്ത്യക്കും പിന്തുണയുമായി അനൂഷ്ക എത്തിയിരുന്നു.
രോഹിത് ശർമ, ഭാര്യ റിതിക തുടങ്ങിയവർക്കൊപ്പം ലോക്കൽ ട്രെയിനിൽ കയറിയതിന്റെ ചിത്രങ്ങൾ ശിഖർ ധവാനും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീം അംഗങ്ങൾ ഇപ്പോൾ വിശ്രമത്തിലാണ്. അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തിനായി അടുത്ത് തന്നെ ടീം പരിശീലനം തുടങ്ങും.