ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ബാളിവുഡ് താരം അനുഷ്‌ക ശർമ്മയുടെയും വാർത്തകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാറുണ്ട്.
ഇപ്പോൾ കളിക്കളത്തിലുള്ള കോഹ്ലിയുടെ അവസരോചിതമായ പ്രവൃത്തിയെ കുറിച്ചുള്ള അനുഷ്‌കയുടെ അഭിനന്ദനമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ഓസിസ് താരങ്ങളായ സ്റ്റീവൻ സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും പന്തു ചുരണ്ടൽ വിവാദം ഇന്ത്യൻ ആരാധകർ മറന്നിട്ടില്ലായിരുന്നു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന മൽസരത്തിൽ ബൗണ്ടറി ലൈൻ കടന്ന് ഫീൽഡ് ചെയ്യാൻ എത്തിയ സ്മിത്തിനെ ഇന്ത്യൻ ആരാധകർ ചതിയൻ, ചതിയൻ എന്ന് വിളിച്ച് ആർത്തു കൂവിയിരുന്നു.
എന്നാൽ വിളി കേട്ട ഉടൻ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ചതിയൻ വിളി നിറുത്തണമെന്ന് ആംഗ്യത്തിലൂടെ കാണികളോട് ആവശ്യപ്പെട്ടു.
കൂകി വിളി മതിയാക്കി കയ്യടിക്കാനും ആരാധകരോട് പറഞ്ഞിരുന്നു. കോഹ്ലിയുടെ ഈ പ്രവൃത്തിയെ കുറിച്ചാണ് അനുഷ്‌ക പറഞ്ഞത്.
കോഹ്ലിക്ക്, ഇതുകൊണ്ട് കൂടിയാണ് ഞാൻ നിന്നെ പ്രണയിക്കുന്നത്. ആക്രമിച്ച് കളിക്കുന്നവൻ, ദയയുള്ള മനുഷ്യൻ, എന്തെളുപ്പമാണ് സ്‌നേഹിക്കാൻ എന്തെളുപ്പമാണ് സ്‌നേഹിക്കാൻ അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.