താരസുന്ദരി അനുഷ്‌ക ഷെട്ടി വരുന്നു, മമ്മൂക്കയുടെ നായികയാകാന്‍ !

76

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി അനുഷ്ക ഷെട്ടി വരുന്നു. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനുഷ്ക നായികയാകുന്നത്. മമ്മൂട്ടിയുടെ പരോള്‍ എന്ന സിനിമയുടെ സംവിധായകനാണ് ശരത് സന്ദിത്.

Advertisements

യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുമൊത്ത് ചെയ്യാന്‍ ആലോചിച്ചിരുന്ന ആദ്യ ചിത്രം പരോള്‍ ആയിരുന്നില്ല. അതൊരു മാസ്സ് പ്രൊജക്റ്റ് ആയിരുന്നു. ആ ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത് അനുഷ്ക ഷെട്ടിയെയാണ്.

എന്നാല്‍ പല പ്രശ്നങ്ങള്‍ മൂലം ആ സിനിമ ആദ്യം ചെയ്യാന്‍ സാധിച്ചില്ല. പ്രധാനമായും താരങ്ങളുടെ ഡേറ്റുകളുടെ പ്രശ്നം മൂലമാണ് ചിത്രം മാറ്റിവെക്കേണ്ടി വന്നത് എന്നും ശരത് പറയുന്നു.

പ്രണയത്തിന് പ്രാധാന്യമുള്ളതും പെര്‍ഫോമന്‍സ് ഓറിയന്റഡുമാണ് പുതിയ ചിത്രത്തിന്റെ ഇതിവൃത്തം. ചെന്നൈയിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍ കഥയും തിരക്കഥയുമൊരുക്കുന്ന ഈ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് താന്‍ ഉടനെ പ്രവേശിക്കുമെന്നും ശരത് സന്ദിത് പറയുന്നു.

മമ്മൂട്ടിയുടെ നായികയായി അനുഷ്ക എത്തുന്ന സിനിമയ്‌ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാകും ഇനി ആരാധകര്‍.

Advertisement