ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത ബ്രഹ്‌മാണ്ഡ സിനിമയിയാരുന്നു ബാഹുബലി സീരീസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രങ്ങള്‍ തകര്‍പ്പന്‍ വിജയങ്ങള്‍ ആയിരുന്നു നേടിയെടുത്തത്. ഈ സിനിമയോടെയാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് മലയാളികള്‍ക്കും പ്രിയങ്കരനായി മാറിയത്.
പ്രഭാസും തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയും ആയിരുന്നു ഈ ചിത്രത്തിലെ നായികാ നായകന്‍മാര്‍. അതേ സമയം പ്രഭാസും അനുഷകയും തമ്മില്‍ പ്രണയത്തിലാണ് ചില വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ബാഹുബലിക്ക് ശേഷം ആയിരുന്നു ഇത്തരം ഒരു ഗോസ്സിപ്പുകള്‍ കൂടുതലായി പ്രചരിച്ചത്.
രണ്ടുപേരുടെയും ചിത്രത്തിലെ കെമിസ്ട്രിയും ലൊക്കേഷന്‍ വിഡിയോയും ഒക്കെ ആ ഗോസിപ്പ് സത്യമാകുന്ന രീതിയില്‍ ആയിരുന്നു. അതേ സമയം രണ്ടുപേരും ഈ വാര്‍ത്തകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. മിസ് ഷെട്ടി മിസ്റ്റര്‍ പൊലി ഷെട്ടിയാണ് അനുഷ്‌കയുടെ തിയ്യേറ്ററിലെത്താനിരിക്കുന്ന ചിത്രം.
#MSMPRecipeChallenge is heating up 💥💥
Our very own Rebelstar #Prabhas garu joins the game! 🤩
Take a look at his mouthwatering receipe…
Next stop is coming from our dearest GLOBAL STAR @AlwaysRamCharan#MSMPonSep7th#MSMP Bookings open now https://t.co/g7fPYYQZ4R 🎟️… pic.twitter.com/MNKQLyaB6g
— UV Creations (@UV_Creations) September 5, 2023
ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ചലഞ്ചുമായി താരം എത്തിയിരുന്നു. ഷെഫിന്റെ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്ന അനുഷ്‌ക ഒരു പാചകക്കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു വെല്ലുവിളിയുമായി എത്തിയത്. ഇതില്‍ പ്രഭാസിനെ ചലഞ്ച് ചെയ്യുന്നുമുണ്ട്.
തന്റെ ഇഷ്ടഭക്ഷണമായ മാംഗ്ലൂര്‍ ചിക്കന്റെയും മാംഗ്ലൂര്‍ ദോശയുടെയും റെസിപ്പിയാണ് താന്‍ പങ്കുവെക്കുന്നതെന്ന് സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞ അനുഷ്‌ക പ്രഭാസിനെ ചലഞ്ച് ചെയ്യുകയായിരുന്നു. പ്രഭാസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അനുഷ്‌കയുടെ പോസ്റ്റ്. ചലഞ്ച് ഏറ്റെടുത്ത പ്രഭാസ് തന്റെ ഇഷ്ടഭക്ഷണമായ ചെമ്മീന്‍ പുലാവിന്റെ റെസിപ്പി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.