വിരാട് ഈ രാത്രി നീ ആളുകളുടെ ജീവിതത്തില്‍ ഒരുപാട് സന്തോഷം കൊണ്ടുവന്നു, നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു, ഹൃദ്യമായ കുറിപ്പുമായി അനുഷ്‌ക

201

ഒത്തിരി ആരാധകരുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി. സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തെ കോടിക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ബോളിവുഡ് താരം അനുഷ്‌ക ഷെട്ടിയെയാണ് വിരാട് വിവാഹം ചെയ്തത്. ഈ താരദമ്പതികളും ആരാധകരേറെയാണ്.

Advertisements

വിരാട് അനുഷ്‌ക ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. ഇപ്പോഴിതാ ട്വന്റി- 20 ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീം അതിഗംഭീര വിജയം നേടിയിരിക്കുകയാണ്, ഇന്ത്യന്‍ടീമിന്റെ മുന്‍ ്ക്യാപ്റ്റന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങ് ആണ് വിജയത്തിലേക്കെത്തിച്ചതെന്ന് നിസംശയം പറയാം.

Also Read; നസ്രിയയ്ക്ക് മുമ്പ് മറ്റൊരു പെണ്‍കുട്ടിയോട് പ്രണയമായിരുന്നു, വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍

മത്സരത്തില്‍ 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ കോഹ്ലി പോരാടി. കോഹ്ലിയുടെ മികച്ച പ്രകടം കണ്ട് നിരവധി പേരാണ് പ്രശംസയുമായി രംഗത്തെത്തിയത്. കോഹ്ലിയെ എടുത്തുയര്‍ത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആഹ്ലാംദം പ്രകടിപ്പിച്ചത് സോഷ്യല്‍മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

ആശംസകള്‍ കൊണ്ട് പൊതിയുകയാണ് ആരാധകര്‍ കോഹ്ലിയെ. ഇപ്പോഴിതാ ഈ സന്തോഷ നിമിഷത്തില്‍ അനുഷ്‌ക പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും വിരാട് ദീപാവലിയുടെ തലേന്ന് ആളുകളുടെ ജീവിതത്തില്‍ ഒരുപാട് സന്തോഷം കൊണ്ടുവന്നുവെന്നും അനുഷ്‌ക കുറിച്ചു.

Also Read: അഭിനയം നിര്‍ത്തണം, സാരി ഉടുക്കരുത്, ലിപ്സ്റ്റിക്ക് ഇടരുത്, പെണ്ണുകാണാന്‍ വന്നയാളുടെ ഡിമാന്റ് വിശദീകരിച്ച് നടി സുചിത്ര

വിരാട് കോഹ്ലിയെ പ്രശംസിക്കുന്ന ടീം അംഗങ്ങളുടെ ചിത്രങ്ങളും അനുഷ്‌ക പങ്കുവെച്ചിട്ടുണ്ട്. വിരാടിന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും വിശ്വാസവും തന്നെ ഒത്തിരി അത്ഭുതപ്പെടുത്തുന്നതാണെന്നും അനുഷ്‌ക പറയുന്നു.

അനുഷ്‌കയുടെ വാക്കുകള്‍ ഇങ്ങനെ

യൂ ബ്യൂട്ടി…യൂ ഫ്രീക്കിങ് ബ്യൂട്ടി… ഈ രാത്രി നീ ആളുകളുടെ ജീവിതത്തില്‍ ഒരുപാട് സന്തോഷം കൊണ്ടുവന്നു… അതും ദീപാവലിയുടെ തലേന്ന്.. മൈ ലവ്, നീയൊരു അത്ഭുതകരമായ മനുഷ്യനാണ്. നിന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്.

എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മാച്ചാണ് ഇപ്പോള്‍ കണ്ടതെന്ന് എനിക്ക് പറയാന്‍ കഴിയും. അമ്മ റൂമില്‍ നൃത്തം ചെയ്യുന്നതും ആവേശത്തോടെ നിലവിളിക്കുന്നതും എന്തു കൊണ്ടാണെന്ന് മനസിലാക്കാന്‍ മാത്രം നമ്മുടെ മകള്‍ വളരെ ചെറുതാണെങ്കിലും, ഒരു ദിവസം അവള്‍ക്ക് മനസ്സിലാകും,

ഏറെ പ്രയാസം നിറഞ്ഞ ഒരു കാലഘട്ടത്തെ അതിജീവിച്ച് മുമ്പത്തേക്കാള്‍ ശക്തനായി തന്റെ പിതാവ് കളിച്ച ഏറ്റവും മികച്ച ഇന്നിങ്‌സ് പിറന്ന രാത്രിയാണ് അതെന്ന്. നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു…Your strength is contagious and you my love, are LIMITLESS- Love you forever and through thick and thin.

Advertisement