അനുപമ പരമേശ്വരനും നടന്‍ രാം പൊത്തിനേനിയും വിവാഹിതരാകാന്‍ പോകുന്നു; നടിയുടെ അമ്മയുടെ പ്രതികരണം നോക്കാം

1260

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്‍. അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളായി എത്തിയ താരം കൂടിയാണ് അനുപമ പരമേശ്വരന്‍. ഈ ഒരൊറ്റ സിനിമയോട് കൂടി തന്നെ മലയാളി മനസുകളില്‍ ഈ ചുരുളന്‍ മുടിക്കാരി ചേക്കേറുകയായിരുന്നു.

Advertisements

പ്രേമത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ സിനിമകളിലും വേഷമിട്ടിട്ടുള്ള അനുപമ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ അനുപമ തെന്നിന്ത്യന്‍ സിനിമകളുടെ ഭാഗമാകുകയായിരുന്നു.

also read
ശിവാനിയുടെ ആഗ്രഹം പോലെ അഖിലെത്തി; ഒപ്പം അവളുടെ ആഗ്രഹം സഫലമാക്കിക്കൊടുത്ത്, ഇതൊന്നും വിളിച്ചു പാടി നടക്കാന്‍ താല്പര്യമില്ലെന്നും താരം

താരത്തിന്റെ വിവാഹ വാര്‍ത്ത ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. അനുപമ വിവാഹിതയാവാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മുതല്‍ തെലുങ്ക് മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. അനുപമ പരമേശ്വരനും നടന്‍ രാം പൊത്തിനേനിയും വിവാഹിതരാകാന്‍ പോകുന്നുവെന്ന് ആയിരുന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇവര്‍ പ്രണയത്തില്‍ ആണെന്നും വിവാഹിതരാകാന്‍ വേണ്ടി ഇരുവരും കുടുംബത്തിന്റെ അനുമതി തേടുകയാണ് എന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളോട് പ്രതികരിച്ച് അനുപമയുടെ അമ്മ സുനിത പരമേശവരാണ് രംഗത്ത് എത്തി. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരം വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്നാണ് അനുപമ പരമേശ്വരന്റെ അമ്മ പറഞ്ഞത്. അനുപമയുടെ പേരില്‍ വ്യാജ വിവാഹ വാര്‍ത്തകള്‍ വരുന്നത് ആദ്യമായൊന്നുമല്ലെന്നും അമ്മ പറഞ്ഞു.

 

Advertisement