രാക്ഷസന്റെ തെലുങ്ക് പതിപ്പില്‍ നായികയായി അനുപമ പരമേശ്വരന്‍

27

തമിഴകത്തെ സൂപ്പര്‍ഹിറ്റ് സിനിമയായ രാക്ഷസന്റെ തെലുങ്ക് പതിപ്പില്‍ നായികയായി അനുപമ പരമേശ്വരന്‍. ചിത്രത്തിലെ നായികയായി രാകുല്‍ പ്രീത്,റാഷി ഖന്ന തുടങ്ങിയവരെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം അനുപമ പരമേശ്വരന് നറുക്ക് വീണിരിക്കുകയാണ്.

Advertisements

തമിഴില്‍ അമലാ പോള്‍ ചെയ്ത വേഷത്തിലാണ് രാക്ഷസന്റെ തെലുങ്ക് പതിപ്പില്‍ അനുപമ എത്തുന്നത്. ജിബ്രാനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും അറിയുന്നു.

രാംകുമാറിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു രാക്ഷസന്‍. വിഷ്ണു വിശാല്‍ നായകവേഷത്തില്‍ എത്തിയ ചിത്രത്തിന് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചു.

അമല പോളായിരുന്നു രാക്ഷസനില്‍ വിഷ്ണു വിശാലിന്റെ നായിക. സൈക്കോളജിക്കല്‍ ത്രില്ലറായിരുന്ന രാക്ഷസന്‍ പ്രേക്ഷകരെ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ത്രില്ലടിപ്പിച്ചിരുന്നു.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി. ഇപ്പോഴിതാ സിനിമ തെലുങ്കില്‍ റീമേക്ക് ചെയ്ത് എത്തുകയാണ്.

നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. വിഷ്ണു വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനിവാസ് തെലുങ്കില്‍ നായകവേഷത്തില്‍ എത്തുന്നു.

Advertisement