മലയാളികള്‍ക്ക് നടി അനുപമ പരമേശ്വരനെ ഓര്‍ക്കാന്‍ പ്രേമം എന്ന ഒറ്റ ചിത്രം മതി. ഇതിലൂടെ ആണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ അതിഥി വേഷങ്ങളാണ് അനുപമയ്ക്ക് മലയാളം സിനിമകളില്‍ ലഭിച്ചത്. പിന്നീടാണ് താരം തെലുങ്കിലേക്ക് കയറിയത്. അവിടെ ഒരു മികച്ച നടിയായി മാറാന്‍ അനുപമയ്ക്ക് സാധിച്ചു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തില്ലു സ്‌ക്വയര്‍ ഇന്ന് റിലീസാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ നിന്ന് അനുപമ മാറി നിന്നു. എന്തുകൊണ്ട് നടി പരിപാടിയ്ക്ക് വരാതിരുന്നത് എന്നതിനുള്ള ഉത്തരം സിനിമയുടെ തിരക്കഥാകൃത്തും നടനുമായ ജൊന്നലഗാഡ വിശദീകരിച്ചു.
സിനിമയുടേതായി പുറത്തുവന്ന പോസ്റ്ററുകളുടെ പേരില്‍ നടിയെ വ്യാപകമായി ആക്രമിക്കുകയും, നെഗറ്റീവ് കമന്റുകള്‍ കാരണം പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. അത് സഹിക്ക വയ്യാതെയാണ് പരിപാടിയില്‍ നിന്ന് വിട്ടു നിന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്തിനാണ് ഇത്രയും ഗ്ലാമറായ വേഷം ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍, സ്ഥിരം ചെയ്യുന്ന കൊമേര്‍ഷ്യല്‍ സിനിമകള്‍ ചെയ്തു മടുത്തു, അതില്‍ നിന്നൊരു മാറ്റം ആഗ്രഹിച്ചാണ് ഈ സിനിമ ചെയ്തത് എന്ന് അനുപമ പറഞ്ഞിരുന്നു.