നിവിൻ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരൻ.
ദുൽഖർ നായകനായ ജോമോന്റെ സുവിശേഷമെന്ന ചിത്രമാണ് അനുപമ അവസാനമായി ചെയ്ത മലയാള ചിത്രം. തെലുങ്കിൽ സജീവമാണ് താരം.
ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം അനുപമ മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. അതും ഒരു ദുൽഖർ ചിത്രത്തിലൂടെ തന്നെ.
ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ സഹസംവിധായികയായിട്ടാണ് അനുപമയുടെ തിരിച്ചു വരവ്. ചിത്രത്തിൽ അനുപമ, അനു സിതാര, നിഖില വിമൽ എന്നീ മൂന്ന് നായികമാരാണുള്ളത്.
ഇതിനിടയിൽ സഹസംവിധായികയാകാനും ഒരുങ്ങുകയാണ് അനുപമ. താൻ പുതിയ റോളിൽ മലയാളത്തിലേക്ക് മടങ്ങിയെത്തിയ വിവരം അനുപമ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.
‘ഒരു പുതിയ തുടക്കം. ദുൽക്കറിന്റെ പുതിയ നിർമാണ സംരംഭമായ ചിത്രത്തിൽ ഷംസുവിന്റെ സഹായിയായി. ഇതിലും വലിയ സന്തോഷമില്ല. ഈ ഗംഭീര ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്.
ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. എല്ലാം വഴിയെ പറയാം. എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹവും ഉണ്ടാവണം.’ ചിത്രം പങ്കുവെച്ച് അനുപമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അനുപമയ്ക്ക് അഭിനന്ദവനുമായി ദുൽഖറും രംഗത്തെത്തി. എനിക്കിത് വിശ്വസിക്കാനാവുന്നില്ല. ശരിക്കും അസിസ്റ്റന്റ് ആയോ! നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻതൂവൽ കൂടി.
ദുൽഖർ കമന്റ് ബോക്സിൽ കുറിച്ചു. ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം നവാഗതനായ ഷംസുവാണ് സംവിധാനം ചെയ്യുന്നത്. ഗ്രിഗറിയാണ് ചിത്രത്തിൽ നായകൻ.