പൈസ തരാമെന്ന് പറഞ്ഞിട്ടും പാതിരാത്രിയില്‍ ബസില്‍ നിന്നും തന്നെയും അമ്മയെയും ഇറക്കിവിട്ടു; ഇപ്പോള്‍ ഭീ ഷണിയുമായി ചിലര്‍; മനസ് തുറന്ന് അനുമോള്‍

568

മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷന്‍ സീരിയലുകളില്‍ കൂടി പരിചിതയായി മാറിയ അനുമോള്‍ ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. പാടാത്ത പൈങ്കിളിയില്‍ നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരമാണ് അനുക്കുട്ടിയുടെ സ്വദേശം. നടിയും മോഡലും കൂടിയാണ് അനുമോള്‍.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. അനുമോള്‍ അനുക്കുട്ടി ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലും താരം സജീവമാണ്. അബി വെഡ്‌സ് മഹി എന്ന സീരിയലും സുസു പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്ന സീരിയലും താരം ചെയ്യുകയാണ്.

Advertisements

ഷോപ്പിങ്ങും ബ്യൂട്ടി ടിപ്‌സുമൊക്കെയാണ് അനുവിന്റെ ചാനലിലെ കണ്ടന്റുകള്‍. സ്റ്റാര്‍ മാജിക്കിലും അനു സജീവമാണ്. തങ്കച്ചനൊപ്പമുള്ള എല്ലാ പ്രോഗ്രാമും വൈറലാവാറുണ്ട്. ടമാര്‍ പഠാറിലും വളരെ സജീവമാണ്താരം. ഇന്‍സ്റ്റര്‍ഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്‌സും അനുവിനുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സം്രേപക്ഷണം ചെയ്തുവരുന്ന സു സു എന്ന സീരിയലിലും അനുമോള്‍ അഭിനയിക്കുന്നുണ്ട്. താരം തനിക്ക് നേരിടേണ്ടി വന്ന ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഇപ്പോള്‍.

ALSO READ- മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ എപ്പോഴും കൂടെ പോകും; ആര് ദേഷ്യപ്പെട്ടാലും താന്‍ പ്രതികരിക്കാന്‍ പോകില്ല; കേട്ട് ചിരിച്ചോണ്ടിരിക്കും; പിഷാരടി പറയുന്നു

സ്ട്രഗിള്‍ ചെയ്തിരുന്ന കാലത്ത് പലപ്പോഴും രാത്രി പത്ത് മണിയൊക്കെ കഴിയും ഷൂട്ട് കഴിയുമ്പോള്‍. മിക്കവാറും താനും അമ്മയും മാത്രമേ അപ്പോള്‍ ഉണ്ടാകാറുള്ളു. തങ്ങള്‍ എങ്ങനെ പോകുമെന്നൊന്നും പ്രോഗ്രാമിന് വിളിച്ചവര്‍ക്ക് അറിയേണ്ടെന്നും താരം കു റ്റ പ്പെടുത്തുന്നു.

താനും അമ്മയും അങ്ങനെ ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് പോകാനായിട്ട് രാത്രി ഒരു മണിക്കുള്ള രണ്ട് പേര്‍ക്ക് കിടക്കാന്‍ പറ്റിയ സ്ലീപ്പര്‍ സീറ്റുള്ള ബസ്സില്‍ കയറി. അപ്പോള്‍ രണ്ട് പേര്‍ക്ക് കൂടെ 1500 രൂപ ആണെന്ന് പറഞ്ഞപ്പോള്‍ ആയിരം ഇപ്പോള്‍ തരാമെന്നും അഞ്ഞൂറ് തിരുവനന്തപുരം എത്തിയിട്ട് തരാമെന്നും പറഞ്ഞു. എന്നാല്‍ അയാള്‍ സമ്മതിച്ചില്ല. ആ ഒരു മണിക്ക് തന്നെയും അമ്മയെയും ബസില്‍ നിന്ന് ജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു.

ALSO READ-തമിഴില്‍ വലിയ സ്റ്റാര്‍ വാല്യുവില്‍ നില്‍ക്കുന്ന നടി; അവര്‍ അതിന്റെ അഹങ്കാരമാണ് എന്നോട് കാണിച്ചത്; സിനിമയില്‍ നിങ്ങള്‍ ഉണ്ടാവില്ല എന്ന് ഞാന്‍ തുറന്നടിച്ചു: ദിനേശ് പണിക്കര്‍

താന്‍ ഒരിക്കലും അത് മറക്കില്ലെന്നും അത്രയും വേദനിച്ചിരുന്നെന്നും അനുമോള്‍ പറയുകയാണ്. കൂടാതെ തന്നെ ഏറെ വിഷമിപ്പിക്കുന്ന മറ്റൊരു സംഭവവും അനുമോള്‍ പറയുന്നുണ്ട്. തനിക്ക് ഒരാള്‍ എന്നും ലവ് യു അനു, ഐ മിസ് യു അനു എന്നൊക്കെ മെസേജ് അയക്കുമായിരുന്നു.

താന്‍ ഇല്ലാതെ അയാള്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്നൊക്കെ പറയുമായിരുന്നു. അയാളുടെ അച്ഛനും അമ്മയുമായി വീട്ടില്‍ വരുമെന്നൊക്കെയാണ് മെസേജില്‍ പറഞ്ഞിരുന്നത്. പിന്നെ താന്‍ ബ്ലോക്ക് ആക്കിയപ്പോള്‍ വേറെ അക്കൗണ്ടില്‍ നിന്നും മെസേജ് അയച്ചെന്നും ഇപ്പോള്‍ തന്നെ ഭീ ഷ ണിപ്പെടുത്തുന്നുണ്ട് എന്നും അനുമോള്‍ പറയുന്നു.

Advertisement