‘ഞാൻ ചെയ്ത ഒരു കഥാപാത്രം മാത്രമാണത്; എന്താണ് ആളുകൾ അങ്ങനെ കാണാത്തത്’; തുറന്നടിച്ച് അനുമോൾ

55

വളരെ പെട്ടെന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുമോൾ. മിനിസ്‌ക്രീൻ അവതാരകയായി കരിയർ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുക ആയിരുന്നു. ഇവൻ മേഘരൂപൻ ആയിരുന്നു ആദ്യ ചിത്രം.

അകം, വെടിവഴിപാട്, ചായില്യം, ഞാൻ, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരം കൂടിയാണ് അനുമോൾ.

Advertisements

തന്റെ ബോൾഡ് ഫോട്ടോ ഷൂട്ടുകളും പുതിയ വീഡിയോകളും എല്ലാം സോഷ്യൽ മീഡിയിൽ കൂടി നടി ആരാധകരുമായി പങ്കെടുക്കാറുണ്ട്. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനൽ ആരാധകർക്കിടയിൽ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയും ഒക്കെ അനുമോൾ ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.ഇപ്പോഴിതാ അനുമോൾ തന്റെ പുതിയൊരു അഭിമുഖത്തിൽ തന്നെ വിടാതെ പിന്തുടരുന്ന ഒരു കഥാപാത്രത്തെ കുറിച്ച് പറയുകയാണ് അനുമോൾ.

ALSO READ-ആരാണീ മഞ്ഞക്കിളി? സോഷ്യൽമീഡിയ തേടി നടക്കുന്നത് ഷൈനിന്റെ കാമുകിയെ തന്നെയോ? ഒടുവിൽ തനുജയെ കുറിച്ച് തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ

ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത വെടിവഴിപാട് എന്ന ചിത്രത്തിലെ സുമിത്ര എന്ന കഥാപാത്രമാണ് ഇപ്പോഴും തനിക്ക് തലവേദനയാകുന്നതെന്ന് താരം പറയുന്നു.

പലപ്പോഴും താൻ ചെയ്ത കഥാപാത്രം മാത്രമാണതെന്നും എന്തുകൊണ്ടാണ് ആളുകൾ അതിനെ അങ്ങനെ കാണാത്തതെന്ന് തനിക്കറിയില്ലെന്നും താരം പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളത്തോട് സംസാരിക്കവെയാണ് അനുമോൾ ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിൽ താൻ ചെയ്ത കഥാപാത്രങ്ങളെ റിയൽ ലൈഫ് കഥാപാത്രവുമായി ചില സമയങ്ങളിൽ ആളുകൾ ജഡ്ജ് ചെയ്യാറുണ്ടെന്നും നമുക്കൊന്നും ചെയ്യാൻ പറ്റാത്ത ഒരു കാര്യമാണതെന്നുമാണ് അനുമോൾ പറയുന്നത്.

പലപ്പോഴും ഇതൊരു ജഡ്ജ്‌മെന്റ് മാത്രമല്ല. വെടിവഴിപാട് എന്ന ചിത്രത്തെ കുറിച്ച് വർഷങ്ങളായി ഒരുപാട് സ്ഥലത്ത് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ടെന്ന് പറഞ്ഞാണ് താരം കൂടുതൽ വിശദീകരിക്കുന്നത്.

താൻ 2013 ൽ ചെയ്ത സിനിമയാണ് വെടിവഴിപാട്. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ആളുകൾ ഇപ്പോഴും ആ സിനിമയുടെ പേരിൽ തന്നെ കുറിച്ച് മോശം കമന്റ്‌സും തനിക്ക് മോശം മെസേജും അയക്കുന്നവരുണ്ട്. തനിക്കത് മനസിലാവുന്നില്ലെന്നും അനുമോൾ പറയുന്നു.

ALSO READ-ഞങ്ങള്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്, അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്; സംവിധായകന്‍ ഷാജി കൈലാസ്

ഒരു സംവിധായകൻ ആക്ഷൻ എന്ന് പറയുമ്പോൾ അഭിനയിക്കും കട്ട് എന്ന് പറഞ്ഞാൽ അഭിനയം നിർത്തും. അതിനിടയിൽ ചെയ്ത ഒരു കഥാപാത്രം മാത്രമാണത്. എന്തുകൊണ്ടാണ് ആളുകൾ അതിനെ അങ്ങനെ കാണാത്തതെന്ന് തനിക്കറിയില്ലെന്നും ചില കഥാപാത്രങ്ങൾ മാത്രമാണ് അങ്ങനെയെന്നും അനുമോൾ ചൂണ്ടിക്കാണിക്കുന്നു.

ഇനി ഒരു സിനിമയിൽ നമ്മളുടെ കഥാപാത്രം മരിച്ചു പോായൽ പിന്നെ തന്നെ കാണുമ്പോൾ, അയ്യോ ആ കുട്ടി മരിച്ചിട്ട് എണീറ്റു വന്നതാണെന്ന് ആളുകൾ വിചാരിക്കുന്നില്ലല്ലോയെന്ന് അനുമോൾ ചോദിക്കുന്നു. പക്ഷെ ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ മാത്രം ആളുകൾ വല്ലാതെ വിലയിരുത്തുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും അനു മോൾ പറഞ്ഞു.

Advertisement