ആദ്യം ആർ ത്ത വ ര ക്തം കണ്ടപ്പോൾ ബ്ല ഡ് ക്യാ ൻ സറാണ് എന്ന് കരുതി കരഞ്ഞു; അമ്മ ഒന്നും പറഞ്ഞുതന്നിട്ടില്ല; ബ്രാ ഇടുമ്പോഴുള്ള ഇറി റ്റേ ഷനും വേദ നയും ആരുപറയാൻ: അനുമോൾ

265

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ ശ്രദ്ധേയ ആയി മാറിയ താരമാണ് അനുമോൾ. ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തലെ യുവനടിമാരിൽ മുൻനിരയിൽ എത്തുകയായിരുന്നു അനുമോൾ. ചായില്യം എന്ന മലയാള സിനിമയിലൂടെ ആയിരുന്നു അനുമോൾ പ്രേക്ഷകർക്ക് സുപരിചിതയായി മാറയത്.

തുടർന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട വെടിവഴിപാട് ഉൾപ്പടെയുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി നടി. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളെയാണ് അനുമോൾ അവതരിപ്പിച്ചിട്ടുള്ളത്.

Advertisements

സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അനുമോൾ. തന്റെ സിനിമ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അനുമോൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം അഭിനയിക്കുന്ന പുതിയ സീരീസ് അയലി-യെ കുറിച്ച് മനസ് തുറക്കുകയാണ് അനു മോൾ. പെൺകുട്ടികൾ മുതിർന്ന് തുടങ്ങുമ്പോഴുള്ള ആശങ്കകളും പ്രശ്‌നങ്ങളും അയലി ചർച്ച ചെയ്യുന്നുണ്ടെന്നാണ് അനു മോൾ പറയുന്നത്.

ALSO READ- ഹിന്ദു പശ്ചാത്തലത്തിലായിരുന്നു ആ മമ്മൂട്ടി സിനിമ ചെയ്യാൻ ആഗ്രഹിച്ചത്, ശ്രീനിവാസനാണ് നിർബന്ധിച്ച് ക്രിസ്ത്യൻ കുടുംബത്തിലേക്ക് എത്തിച്ചത്; അതോടെ ചിത്രം കളറായി: ലാൽ ജോസ്

ഈ സീരിസും തന്റെ ജീവിതവും തമ്മിലുള്ള ബന്ധമുണ്ടെന്നാണ് അനുമോൾ പറയുന്നത്. ആദ്യമായി ആർത്തവരക്തം കണ്ടപ്പോൾ തനിക്ക് ബ്ലഡ് കാൻസർ വന്നുവെന്നാണ് കരുതിയിരുന്നതെന്നും അമ്മ തനിക്ക് ആർത്തവത്തെക്കുറിച്ച് ഒന്നും പറഞ്ഞുതന്നിട്ടുണ്ടായിരുന്നില്ല എന്നും അനുമോൾ പറഞ്ഞു. അതുകൊണ്ട് തന്നെ ആദ്യമായി ബ്ലഡ് കണ്ടപ്പോൾ താൻ പേടിച്ച് ഉറക്കെ കരയുകയായിരുന്നു എന്നാണ് അനുമോൾ പറയുന്നത്.

കൂടാതെ പെൺകുട്ടികൾ ആദ്യമായി ബ്രാ ഇടുമ്പോഴും പിന്നീടും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സീരിസിൽ പ്രതിപാദിക്കുന്നുണ്ടെന്നും അനുമോൾ വിശദീകരിക്കുന്നുണ്ട്.

അയലിയിൽ ആർത്തവത്തെക്കുറിച്ച് പറയുന്നത് ഭാവിയിലെ അമ്മമാർക്ക് റെഫറൻസായിരിക്കും. എന്താണ് ആർത്തവമെന്ന് എന്റെ അമ്മ എനിക്ക് പറഞ്ഞ് തന്നിട്ടില്ല. ചിലപ്പോൾ ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കാനുള്ള മടിയും ഇത് തുറന്ന് സംസാരിക്കേണ്ടതല്ല എന്ന ബോധവും കൊണ്ടൊക്കെയാവും അവർ എനിക്ക് പറഞ്ഞ് തരാതിരുന്നതെന്നാണ് താരം ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ- ദുൽഖറിനെ ആരാധിക്കുകയല്ല, ഒരു ഗ്രാമം മുഴുവൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയാണ്; താരം ചെയ്ത പുണ്യ പ്രവർത്തി അറിയാം

ആർത്തവത്തെ കുറിച്ച് താൻ മനസിലാക്കിയിരിക്കുന്നത് സ്‌കൂളിൽ നിന്നും ഫ്രണ്ട്സിന്റെ ഇടയിൽ നിന്നെല്ലാമാണ്. ആർത്തവത്തെക്കുറിച്ച് ഞാൻ ശരിയായി മനസിലാക്കിയിട്ടില്ലായിരുന്നു. ബ്ലഡ് വരുന്നത് ബ്ലഡ് കാൻസർ ഉള്ളതുകൊണ്ടാണെന്നൊക്കെയാണ് സിനിമയിലൂടെ നമ്മൾ മനസിലാക്കി വെച്ചിരിക്കുന്നത്. അത് വന്നാൽ നായകൻ മരിക്കുന്നു അല്ലെങ്കിൽ നായിക മരിക്കുന്നു. അതുകൊണ്ട് ആർത്തവ രക്തം കണ്ടപ്പോൾ ഞാൻ വിചാരിച്ചത് എനിക്ക് ബ്ലഡ് കാൻസർ വന്നുവെന്നാണ്. അമ്മയോട് പറഞ്ഞിട്ട് ഞാൻ കരഞ്ഞെങ്കിലും അമ്മയ്ക്ക് ഇതുകേട്ടിട്ട് ഭയങ്കര സന്തോഷമായിരുന്നു. അമ്മ ചിരിച്ചിട്ട് അമ്മാമയേയും വല്യമ്മയേയും വിളിച്ച് പറഞ്ഞു. ഞാൻ മരിക്കാൻ പോകുന്നത് ഈ സ്ത്രീക്ക് ഇത്ര സന്തോഷമാണോ എന്നാണ് അന്ന് ചിന്തിച്ചതെന്നാണ് അനുമോൾ പറയുന്നത്.

അയലി സീരിസിൽ കുറേ ചോദ്യങ്ങളുണ്ട്. പുതുതായിട്ട് ബ്രാ ഇടുന്ന കുട്ടിക്ക് അതുകൊണ്ട് ഉണ്ടാകുന്ന വേദനയും ഇറിറ്റേഷനും ആരും ഇതുവരെ പറഞ്ഞ് ഞാൻ കണ്ടിട്ടില്ല. പുതുതായിട്ട് എന്നല്ല അതിന്റെയൊരു ഇറിറ്റേഷൻ എത്രനാൾ കഴിഞ്ഞാലും ആളുകൾക്ക് മനസിലാകില്ല. വലിയ കുട്ടിയായി അതുകൊണ്ട് തലകുനിച്ച് നടക്കണം അല്ലെങ്കിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്നൊക്കെ വീടുകളിൽ നിന്നും കുറേ കേട്ടിട്ടുള്ളതാണെന്നും പെൺകുട്ടികളായാൽ കുറച്ച് ഒതുക്കം വേണം, ഉറക്കെ ചിരിക്കാൻ പാടില്ല എന്നൊക്കെയാണ് താനടക്കം കേട്ടിട്ടുള്ളതെന്ന് അനുമോൾ പറയുന്നു.

ഞാൻ ഇങ്ങനെ റോഡിലുള്ള എല്ലാവരോടും ചിരിച്ച് നടക്കുന്നത് കൊണ്ട് എന്നെ ഒക്കെ എപ്പോഴും ചീത്ത പറയാറുണ്ടായിരുന്നു. എല്ലാരെയും നോക്കി എന്തിനാണ് ചിരിക്കുന്നത് എന്ന രീതിയിൽ എനിക്ക് നേരെ ചോദ്യങ്ങളുണ്ടാകാറുണ്ടായിരുന്നു.വലിയ കുട്ടി ആകുന്നതോടെ ഒരുപാട് നിയന്ത്രണങ്ങളാണ് പെൺകുട്ടികൾ നേരിടുന്നത്. സ്ത്രീകൾക്ക് മേലുണ്ടാകുന്ന ഇത്തരം നിയന്ത്രണങ്ങളെക്കുറിച്ചാണ് ഈ സീരിസ് പറയുന്നതെന്നും താരം അയലിയെ കുറിച്ച് വിശദീകരിച്ചു.

Advertisement