എട്ടാം ക്ലാസ് മുതല്‍ കുടുംബത്തെ നോക്കി തുടങ്ങിയതാണ് ഞാന്‍, അവരൊക്കെ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഇത്ര സങ്കടം ഉണ്ടാവില്ലായിരുന്നു; അനുമോള്‍ പറയുന്നു

186

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ നടിയാണ് അനുമോൾ. തനിക്ക് ലഭിച്ച ശക്തമായ കഥാപാത്രങ്ങളെ അതിമനോഹരമായി നടി അവതരിപ്പിച്ചു. തമിഴ് സിനിമയിലൂടെ ആയിരുന്നു അനുവിന്റെ അരങ്ങേറ്റം. പിന്നീട് അവിടെ നിന്നും മലയാളത്തിലേക്ക് എത്തുകയായിരുന്നു അനു. ഇതിനിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം അനുമോളെ തേടിയെത്തി. ഇപ്പോഴിതാ റിയൽ ലൈഫിൽ അത്ര ബോൾഡ് ഒന്നുമല്ല താൻ എന്നാണ് താരം പറയുന്നത്.

Advertisements

താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങൾ കണ്ടിട്ടായിരിക്കാം പ്രേക്ഷകരിൽ അങ്ങനെ ഒരു ചിന്ത വന്നത്. എന്നാൽ ജീവിത സാഹചര്യം തന്നെ ഒരു പക്വതയുള്ള സ്ത്രീയാക്കി മാറ്റിയെന്നും അനു പറയുന്നു. എന്ത് കണ്ടിട്ടാണ് ആളുകൾ ഞാൻ ബോൾഡ് ആണെന്ന് പറയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്ന് അനു ഇപ്പോൾ പറയുന്നു.

ചിലപ്പോൾ ഒറ്റയ്ക്ക് വണ്ടിയോടിച്ചു പോകുന്നതുകൊണ്ടും, യാത്ര ചെയ്യുന്നതുകൊണ്ട് ഒക്കെ ആയിരിക്കാം. എന്നാൽ എന്നെ സംബന്ധിച്ച് അതൊക്കെ സങ്കടമാണ്. എനിക്ക് അവിടെ അച്ഛനോ സഹോദരനോ ഉണ്ടായിരുന്നെങ്കിൽ എനിക്ക് അങ്ങനെ പോകേണ്ടി വരില്ലായിരുന്നു.

അതേസമയം അച്ഛൻ ഇല്ലാത്ത കുടുംബത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തതിനെക്കുറിച്ച് അഭിമുഖത്തിൽ അനുമോൾ സംസാരിച്ചു. എട്ടാം ക്ലാസ് മുതൽ കുടുംബത്തെ നോക്കി തുടങ്ങിയതാണ് ഞാൻ. അന്നും എനിക്ക് ചുറ്റും കുറെ നല്ല മനുഷ്യർ ഉണ്ടായിരുന്നു.

അവരുടെ കൂടെയാണ് ഞാൻ വളർന്നത്. സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല , അച്ഛൻ എല്ലാം ഒരുക്കി വെച്ചിട്ടാണ് പോയത്. അതെല്ലാം മാനേജ് ചെയ്യുകയായിരുന്നു വേണ്ടത്. അമ്മ അതെല്ലാം എന്നെക്കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നു അനുമോൾ പറഞ്ഞു.

 

Advertisement