അച്ഛനെ കുറിച്ച് പറയുമ്പോള്‍ തന്നെ കരച്ചില്‍ വരും; സായി അങ്കിള്‍ ശരിക്കും അച്ഛനെ പോലെ തന്നെയായിരുന്നു; പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുമോള്‍

145

കുട്ടിത്താരമായി ആരാധകരുടെ മനം കവര്‍ന്ന വാനമ്പാടിയിലെ അനുമോള്‍ എന്ന ഗൗരി പ്രകാശ് ഇപ്പോള്‍ ടീനേജുകാരിയായിരിക്കുകയാണ്. ഒട്ടേറെ ആരാധകരുണ്ട് ഗൗരിക്ക്. ഗൗരിയുടെ നിഷ്‌കളങ്കമായ ചിരിയും ഓമനത്തവും ഐശ്വര്യവും തുളുമ്പുന്ന മുഖവും എല്ലാം കുടുംബപ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയിട്ട് കുറച്ചു നാളുകളായി.

വാനമ്പാടി എന്ന ജനപ്രിയ പരമ്പരയില്‍ അനുമോള്‍ വളരെയേറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. താരത്തിന്റേത് ഗംഭീര അഭിനയ പ്രകടനം ആയിരുന്നു സീരിയലില്‍. നടന്‍ മോഹന്‍കുമാറിന്റെ കഥാപാത്രത്തിന് വിവാഹത്തിന് മുന്‍പ് ഒരു പ്രണയം ഉണ്ടായിരുന്നു. അതില്‍ നിന്നും ജനിച്ച കുട്ടിയാണ് അനുമോള്‍. പിന്നീട് ഇരുവരും കണ്ടുമുട്ടുകയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സീരിയലിന്റെ ഇതിവൃത്തം.

Advertisements

സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ഗൗരി ജനിച്ചത്. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനാണ് ഗൗരിയുടെ അച്ഛന്‍. ഗൗരി പ്രകാശ് കൃഷ്ണയുടെ അമ്മ അമ്പിളിയും നല്ലൊരു ഒരു പാട്ടുക്കാരിയാണ്. സീരിയലില്‍ സംഗീത വാസനയുള്ള കുട്ടിയായി എത്തിയ ഗൗരി തന്റെ യഥാര്‍ത്ഥ ജീവിതത്തിലും ഗായികയായി തിളങ്ങുന്നുണ്ട്. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ സംസ്ഥാന നാടക പുരസ്‌കാരം നേടിയ മിടുക്കിയാണ് ഗൗരി.

ALSO READ- തനിക്കാണ് പ്രായം കൂടുതല്‍ തോന്നിയത്; മമ്മൂക്കയ്ക്ക് പ്രായത്തിന്റെ ഒരു പ്രശ്‌നവുമില്ല ആക്ഷന്‍ സീനൊക്കെ പുല്ലുപോലെയാണ് ചെയ്യുന്നത്: അത്ഭുതപ്പെട്ടതിനെ കുറിച്ച് ബിന്ദു പണിക്കര്‍

ഇപ്പോഴിതാ തനിക്ക് അഭിനയത്തേക്കാളും സംഗീതത്തോടാണ് താല്‍പര്യമെന്ന് പറയുകയാണ് ഗൗരി. നടി അനു ജോസഫിന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്. അതുകൊണ്ട് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നും മാത്രമല്ല താനിപ്പോള്‍ പത്താം ക്ലാസിലാണെന്നും ഗൗരി പറയുന്നു.

പഠനത്തിന് വേണ്ടി ഒരു ബ്രേക്ക് വേണം. സീരിയലുകള്‍ ചെയ്യുമ്പോള്‍ സമയം കിട്ടില്ല. സിനിമ വന്നാല്‍ ചെയ്യാന്‍ തയ്യാറാണെന്നും ഗൗരി പറയുന്നു. തനിക്ക് അച്ഛനെ ഭയങ്കരമായി മിസ് ചെയ്യുന്നതിനെ കുറിച്ചും ഗൗരി പറയുന്നുണ്ട്.

ALSO READ-എന്റെ തിളക്കം മങ്ങി ഞാൻ കഷ്ടപ്പാടിൽ ആയപ്പോൾ അവൾ എന്നെ ഉപേക്ഷിക്കുക ആയിരുന്നു: മുൻ കാമുകി ഹൻസിക തന്നേട് ചെയ്തത് പറഞ്ഞ് ചിമ്പു

തനിക്ക് മൂന്ന് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത്. ഇപ്പോഴും അച്ഛനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുകയോ അച്ഛനെ കുറിച്ചുള്ള പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ സങ്കടം വരുമെന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുമോള്‍ പറയുന്നു.

വാനമ്പാടി സീരിയലിലെ സായി അങ്കിള്‍ ശരിക്കും അച്ഛനെ പോലെ തന്നെയായിരുന്നുവെന്നാണ് ഗൗരി പറയുന്നത്. അച്ഛനെ ഓര്‍ത്ത് കരയേണ്ട രംഗങ്ങളില്‍ ഞാന്‍ എന്റെ സ്വന്തം അച്ഛനെ കുറിച്ചോര്‍ത്ത് കരഞ്ഞിട്ടുണ്ടെന്നും എല്ലാവരും കരുതിയത് അഭിനയമാണെന്നായിരുന്നു എന്നും ഗൗരി പറയുന്നുണ്ട്.

Advertisement