ഒരുലക്ഷമായിരുന്നു സോഷ്യല്‍മീഡിയയിലെ ഫോളോവേഴ്‌സ്, വെടിവഴിപാടിറങ്ങിയതിന് ശേഷം 10 ലക്ഷമായി, ഇന്നും തെറി മെസ്സേജുകള്‍ വരാറുണ്ട്, തുറന്നുപറഞ്ഞ് അനുമോള്‍

70

വളരെ പെട്ടന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുമോള്‍. മിനിസ്‌ക്രീന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുക ആയിരുന്നു. ഇവന്‍ മേഘരൂപന്‍ ആയിരുന്നു ആദ്യ ചിത്രം.

Advertisements

അകം, വെടിവഴിപാട്, ചായില്യം, ഞാന്‍, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരം കൂടിയാണ് അനുമോള്‍.

Also Read:വീട്ടുകാരെ എതിര്‍ത്ത് പ്രണയവിവാഹം, മദ്യപാനിയായ ഭര്‍ത്താവ് മരിച്ച് 15ാം ദിവസം മകളെ വളര്‍ത്താന്‍ ജോലിക്ക് പോവേണ്ടി വന്നു, ദുരിതജീവിതം പറഞ്ഞ് നടി ഇന്ദുലേഖ

മലയാളത്തില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ വെടിവഴിപാട് എന്ന ചിത്രം സെക്‌സ് കോമഡി വിഭാഗത്തില്‍പ്പെട്ട സിനിമയായിരുന്നു. ചിത്രം പുറത്തെത്തിയതിന് ശേഷം നടിയെ അഭിനന്ദിച്ചും വിമര്‍ശിച്ചുമൊക്കെ നിരവധി കമന്റുകളാണ് വന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അനുമോള്‍. തനിക്ക് ഓരോ സിനിമകളും ഓരോ തരത്തിലുള്ള ടേണിംഗ് പോയിന്റുകളും എക്‌സ്പീരിയന്‍സുമാണ് നല്‍കിയതെന്നും നടിയെന്ന നിലയില്‍ തനിക്ക് പോപ്പുലാരിറ്റി തന്ന ചിത്രമാണ് വെടിവഴിപാടെന്നും അനുമോള്‍ പറയുന്നു.

Also Read:എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന മനുഷ്യനാണ്, ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് 60 വയസ്സായേനെ, ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് താര കല്യാണ്‍

ഈ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തനിക്ക് ഫേസ്ബുക്കില്‍ ഒരുലക്ഷത്തിനുള്ളിലായിരുന്നു ഫോളോവേഴ്‌സ്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതിന് ശേഷം അത് 10 ലക്ഷം ഒക്കെ കഴിഞ്ഞുവെന്നും സിനിമയിലെ ക്യാരക്ടറിന്റെ പേരില്‍ ആള്‍ക്കാര്‍ നല്ലതും ചീത്തയും പറയുന്നുണ്ടെന്നും തെറി മെസ്സേജുകളൊക്കെ ഇപ്പോഴും വരുന്നുണ്ടെന്നും അനുമോള്‍ പറയുന്നു.

Advertisement