നവോത്ഥാനം ആരാധനാലയങ്ങളില്‍ നിന്നു തുടങ്ങണം; ആര്‍ത്തവ വിലക്കിനെതിരെ നടി അനുമോള്‍

30

ആര്‍ത്തവവിലക്കിനെതിരെ നടി അനുമോള്‍. സബരിമല വിഷയത്തില്‍ പ്രതികരിച്ച്‌ കൊണ്ടാണ് താരം ആര്‍ത്തവം അശുദ്ധമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് തുറന്നു പറഞ്ഞത്.

Advertisements

ശരീരത്തിന്റെ സ്വാഭാവികമായ ഒരു അവസ്ഥ ആയിട്ടേ ആര്‍ത്തവത്തെ തോന്നിയിട്ടുള്ളൂവെന്നും പറഞ്ഞ അനുമോള്‍ താന്‍ എന്തായാലും ആര്‍ത്തവം ഉള്ളപ്പോള്‍ ക്ഷേത്രത്തില്‍ കയറില്ലെന്നും വ്യക്തമാക്കി.

‘ വിയര്‍ത്തു കുളിച്ചിരിക്കുമ്ബോള്‍ പോലും അമ്ബലങ്ങളില്‍ കയറാന്‍ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍. എന്റെ മനസ്സില്‍ ക്ഷേത്രങ്ങള്‍ക്ക് ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയുമൊക്കെ മണമാണ്.

ആര്‍ത്തവം ആകുമ്ബോള്‍ എവിടെയും പോകാന്‍ ഇഷ്ടമില്ല. എന്നാല്‍ പോകുന്നവരോട് എനിക്ക് എതിര്‍പ്പുമില്ല’ താരം പറഞ്ഞു.അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു. ‘പോകുന്നതും പോകാതിരിക്കുന്നതുമൊക്കെ അവരവരുടെ ഇഷ്ടം.

സ്ത്രീകളെ വിലക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. നമ്മളാരാ മറ്റൊരാളെ വിലക്കാന്‍? അവര്‍ക്ക് അവരുടേതായ അവകാശങ്ങളില്ലേ? ഇങ്ങനെ വിലക്ക് കല്പിക്കുന്നവര്‍ക്ക് ആരാണ് അതിനുള്ള അധികാരം കൊടുത്തിട്ടുള്ളത്? ‘ അനുമോള്‍ ചോദിക്കുന്നു

Advertisement