മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ എല്ലാ കഥാപാത്രങ്ങളോടും താൽപര്യമില്ലെന്ന് നടി അനുമോൾ.
ലാലേട്ടനെ നമുക്ക് ഇഷ്ടമാണ്, പക്ഷേ ലാലേട്ടന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ച് പറയാനാകില്ല. ലാലേട്ടൻ എന്തുചെയ്താലും നല്ലതാണ്, പക്ഷേ എല്ലാ ക്യാരക്ടേഴ്‌സിനോടും ഇഷ്ടം വരില്ല.
എല്ലാ ആക്ടേഴ്‌സിനെയും എനിക്കിഷ്ടമാണ്. എല്ലാവരും ടാലന്റ് ഉള്ളവരാണ്. അല്ലാതെ ആർക്കും ക്യാമറയുടെ മുന്നിൽ നിന്ന് പെർഫോം ചെയ്യാൻ പറ്റില്ലകൗമുദി ടിവിയുമായുള്ള അഭിമുഖത്തിൽ അനുമോൾ പറഞ്ഞു.
സിനിമയിലെ ഒരു ടോപ്പ് സ്റ്റാറിന് ലവ് ലെറ്റർ കൊടുക്കാൻ അവസരം കിട്ടിയാൽ അത് മോഹൻലാലിനായിരിക്കുമെന്നും നടി കൂട്ടിച്ചേർത്തു.
മമ്മൂക്കയെയും എനിക്കിഷ്ടാണ്. പക്ഷെ റൊമാൻസിന്റെ കാര്യത്തിൽ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതൽ. മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടല്ലേ നമുക്ക് ഫീൽ ചെയ്യുക.
അപ്പോൾ ലവ് ലെറ്റർ കൊടുക്കാൻ കൈ വിറക്കും .ലാലേട്ടനാകുമ്പോൾ കുറച്ച് റൊമാൻസിലൊക്കെ കൊടുക്കാൻ പറ്റും.
ഒരുമിച്ചഭിനയിക്കാൻ ചാൻസ് കിട്ടിയാൽ ഞാൻ ചിലപ്പോൾ എന്റെ കഥാപാത്രത്തെയും മറ്റും നോക്കിയേക്കും. പക്ഷെ ലവ് ലെറ്റർ കൊടുക്കുന്നെങ്കിൽ അത് ലാലേട്ടന് തന്നെയായിരിക്കും’