ഭാവി വരന് ഈ ഗുണങ്ങളൊക്കെ വേണമെന്ന് അനുക്കുട്ടി; അവളുടെ ആഗ്രഹം എന്തായാലും നടത്തി കൊടുക്കുമെന്ന് വീട്ടുകാര്‍; ആരാധകര്‍ക്കും സന്തോഷം!

168

മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷന്‍ സീരിയലുകളില്‍ കൂടി പരിചിതയായി മാറിയ അനുമോള്‍ ഫ്ളവേഴ്സിലെ സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. പാടാത്ത പൈങ്കിളിയില്‍ നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരമാണ് അനുക്കുട്ടിയുടെ സ്വദേശം. നടിയും മോഡലും കൂടിയാണ് അനുമോള്‍.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. അനുമോള്‍ അനുക്കുട്ടി ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലും താരം സജീവമാണ്. അബി വെഡ്സ് മഹി എന്ന സീരിയലും സുസു പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്ന സീരിയലും താരം ചെയ്യുകയാണ്.

Advertisements

ഷോപ്പിങ്ങും ബ്യൂട്ടി ടിപ്സുമൊക്കെയാണ് അനുവിന്റെ ചാനലിലെ കണ്ടന്റുകള്‍. സ്റ്റാര്‍ മാജിക്കിലും അനു സജീവമാണ്. തങ്കച്ചനൊപ്പമുള്ള എല്ലാ പ്രോഗ്രാമും വൈറലാവാറുണ്ട്. ടമാര്‍ പഠാറിലും വളരെ സജീവമാണ്താരം. ഇന്‍സ്റ്റര്‍ഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്സും അനുവിനുണ്ട്.

കുളിവേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്, നാടൻ സുന്ദരി നിമിഷ ബിജോയുടെ പുതിയ ഫോട്ടോസ് കണ്ടോ

അതേസമയം, താരം മുന്‍പ് ലക്ഷ്മി നക്ഷത്രയുമായി നടത്തിയ ഇന്റര്‍വ്യൂവില്‍ തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പം താരം തുറന്നുപറഞ്ഞിരുന്നു. പറ്റിയുള്ള സങ്കല്‍പ്പം അനുക്കുട്ടി പങ്കുവച്ചിരുന്നു. അനുവിന്റെ വീട്ടിലേക്ക് ലക്ഷ്മി സര്‍പ്രൈസായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

അനു ഷൂട്ടില്ലാത്ത ദിവസം എന്ത് ചെയ്യുമെന്ന ലക്ഷ്മി നക്ഷത്രയുടെ ചോദ്യത്തിന് മുഴുവന്‍ ദിവസവും കിടന്നുറങ്ങുമെന്നായിരുന്നു അനുവിന്റെ അമ്മ പറയുന്നത്. ഉയരം കുറവായതിനാല്‍ എപ്പോഴും കുട്ടി ക്യാരക്ടര്‍ തനിക്ക് കിട്ടുമായിരുന്നു എന്നാണ് അനു പറയുന്നത്.

ALSO READ- വീണ്ടും സ്ലിം ബ്യൂട്ടിയായി പഴയ ലുക്കിലേക്ക് തിരിച്ചെത്തി ശാലു കുര്യന്‍; രണ്ട് പ്രസവത്തിന് ശേഷം എങ്ങനെ തടി കുറച്ചെന്ന് ചോദ്യവുമായി ആരാധകരും

അതേസമയം, തനിക്ക് ഇപ്പോഴൊന്നും വിവാഹം വേണ്ടെന്നും കുറച്ചുകൂടി കഴിഞ്ഞാണ് വിവാഹം കഴിക്കാന്‍ ആഗ്രഹമെന്നും അനു പറയുന്നു. തന്നെ നന്നായി സ്നേഹിക്കാനും മനസിലാക്കാനും കെയറു ചെയ്യാനും കഴിവുള്ള ആളായിരിക്കണമെന്നും അനു പറയുന്നുണ്ട്.

അതുപോലെ തന്നെ തനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണെന്നും അതിനാല്‍ തന്നെ വിവാഹം കഴിഞ്ഞിട്ടും അഭിനയം തുടരാന്‍ ഭര്‍ത്താവിന് സമ്മതമായിരിക്കണമെന്നും അനു പറയുന്നു. പരസ്പര ബഹുമാനവും പരസ്പര വിശ്വാസവും ഒക്കെ വേണം. കൂടാതെ തന്റെ ഇഷ്ടം എന്താണെങ്കിലും അത് നടത്തി തരുമെന്നാണ് തന്റെ വീട്ടുകാര്‍ പറഞ്ഞതെന്നും അനുക്കുട്ടി പറയുന്നു.

Advertisement