‘ബാലന്‍ വക്കീലിന്റെ കഥ കേട്ട ശേഷം ലാലേട്ടനാണ് ദിലീപിനെ നായകനായി നിര്‍ദേശിച്ചത്’; അജു വര്‍ഗീസ്

42

വിക്കുള്ള അഭിഭാഷകനായി ദിലീപ് വേഷമിടുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ നാളെ തിയേറ്ററുകളിലെത്തുകയാണ്. ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

Advertisements

നാല് വര്‍ഷം മുമ്പ് സിനിമയുടെ കഥ കേട്ട ശേഷം നടന്‍ മോഹന്‍ലാലാണ് ദിലീപിനെ ചിത്രത്തിലെ നായകനായി നിര്‍ദേശിച്ചതെന്ന് നടന്‍ അജു വര്‍ഗീസ് പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അജു ഇക്കാര്യം വെളിപ്പെടുത്തിയത്.

അജുവിന്റെ പോസ്റ്റ് ഇങ്ങനെ

‘ഹോളിവുഡില്‍ Interstellar, Avengers, Titanic, The godfather, Captain America, Thor, Worldwar Z, Transformers, Kunfu Panda, Ironman തുടങ്ങിയ സിനിമകളുടെ വിതരണ നിര്‍മ്മാണ കമ്പനിയായ Paramount pictures ന്റെ പാരന്റല്‍ കമ്പനിയും ഇന്ത്യയില്‍ ക്വീന്‍, ദൃശ്യം, പത്മാവദ്, അന്താദുന്‍, അവള്‍, ബാസാര്‍, ബാഗ് മില്‍ക ബാഗ്, ബോംബേ ടാക്കീസ്, ഗാങ്‌സ് ഓഫ് വാസെയ്പൂര്‍ തുടങ്ങിയ ഒരു കൂട്ടം മികച്ച സിനിമകളുടെ നിര്‍മ്മാണ കമ്പനിയുമായ Viacom18 Motion pictures നിര്‍മിക്കുന്ന ആദ്യ മലയാള ചലച്ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കില്‍.

ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കോമഡി ക്രൈം ത്രില്ലര്‍ ആക്ഷന്‍ എല്ലാം ഉള്‍പ്പെടുത്തിയ ഒരു ഫാമിലി എന്റര്‍ടൈനറാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കഥ കേട്ട ശേഷം ലാലേട്ടനാണ് ദിലീപിനെ ചിത്രത്തിലെ നായകനായി നിര്‍ദേശിച്ചത്.’

‘അരികെ, മൈ ബോസ്, ടു കട്രീസ് എന്നീ സിനിമകള്‍ക്ക് ശേഷം ദിലീപ്-മംമ്ത മോഹന്‍ദാസ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തില്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ എസ്ര, കായംകുളം കൊച്ചുണ്ണി എന്നിവക്ക് ശേഷം പ്രിയാ ആനന്ദും ഒരു പ്രധാന വേഷത്തിലെത്തുന്നു. കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട്, മായാമോഹിനി, സൗണ്ട് തോമ, തിളക്കം, ചക്കരമുത്ത് എന്നിങ്ങനെ പത്താം ക്ലാസ് പയ്യന്‍ മുതല്‍ 96 വയസ്സായ കമ്മാരന്‍ നമ്പ്യാര്‍ വരെ ചെയ്ത് വിസ്മയിപ്പിച്ച ജനപ്രിയനായകന്‍ ദിലീപ് ബാലകൃഷ്ണന്‍ എന്ന വിക്കനായ വക്കീലായാണ് ചിത്രത്തില്‍ അവതരിക്കുന്നത്.

ഗോപീ സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ് ചിത്രത്തില്‍ സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ആക്ഷന്‍ നിര്‍വഹിക്കുന്നത് റാം ലക്ഷ്മണ്‍, സ്റ്റണ്ട് ഷിവ, മാഹിയ ശശി, സുപ്രീം സുന്ദര്‍ എന്നിവരാണ്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ദിലീപ്, മംമ്ത മോഹന്‍ദാസ്, പ്രിയാ ആനന്ദ്, അജു വര്‍ഗീസ്, സുരാജ്, സിദ്ധീഖ്, ഹാരിഷ് ഉത്തമന്‍, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ് കുമാര്‍, സാജിദ് യഹ് യ, നന്ദന്‍ ഉണ്ണി, പ്രദീപ് കോട്ടയം, ബീമന്‍ രഘു തുടങ്ങി വലിയ താരനിരയോടെ ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യും. കാത്തിരിക്കാം രാമലീലക്കും കമ്മാരസംഭവത്തിനും ശേഷം ദിലീപിന്റെ ശക്തമായ കഥാപാത്രത്തിനായി.’

Advertisement