വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുശ്രീ. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ ആണ് അനുശ്രീ സിനിമയിൽ എത്തിയത്.
പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അനുശ്രീ അവതരിപ്പിച്ച നടിക്ക് ഇന്ന് ആരാധകരും ഏറെയാണ്. ഡയമണ്ട് നെക്ലേസിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ നിരവധി ചിത്രങ്ങ ളിൽ അനുശ്രീ അഭിനയിച്ചു.
റെഡൈ്വൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കൻഡ്സ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവർണ്ണതത്ത, ഓട്ടോർഷ, മധുരരാജ, സേഫ്, ഉൾട്ട, പ്രതി പൂവൻകോഴി, ദി ട്വൽത്ത് മാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. കള്ളനും ഭഗവതിയുമാണ് പുറത്തിറങ്ങിയ അനുശ്രിയുടെ അവസാന ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തിയത്.
ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സംസാരിക്കുകയാണ് അനുശ്രീ. തനിക്ക് പ്രണയം ഉണ്ടെങ്കിലും പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കുമോയെന്ന് ചോദിച്ചാൽ ഭയമാണെന്നാണ് അനുശ്രീ പറയുന്നത്.
തന്റെ കൂടെ കൂട്ടുകാരനായി നിൽക്കുന്ന ആളായിരിക്കണം തന്റെ കാമുകനെന്നുമാണ് താരം പറയുന്നത്. അതേസമയം, പ്രണയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിട്ടും താൻ ബ്രേക്ക് അപ്പ് ആയിട്ടുണ്ടെന്നും അനുശ്രീ പറയുകയാണ്. പ്രണയം എപ്പോഴും തന്റെ ഉള്ളിൽ ഉണ്ടെന്നും ഏത് വയസിലും പ്രണയം ഉള്ളിലുണ്ടാവണമെന്നും താരം അഭിപ്രായപ്പെട്ടു.
‘കാമുകൻ സുഹൃത്തായിരിക്കണം. ഞാൻ ആണ്, നീ പെണ്ണ് എന്നിങ്ങനെയുള്ള സാധനങ്ങളൊന്നും പാടില്ല. സൗഹൃദങ്ങൾക്ക് വലിയ വില കൊടുക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ എന്റെ ഫ്രണ്ട്ഷിപ്പ് ഗ്യാങ്ങിന്റെ ഇടയിൽ നിങ്ങളുടെ ചേട്ടൻ അല്ലെങ്കിൽ അനിയൻ എന്ന് പറഞ്ഞ് നിർത്താനുള്ള ആളാവരുത്.’- എന്ന് അനുശ്രീ പറയുന്നു.
ഇയാൾ പ്രശ്‌നമാവുമോ എന്ന ചിന്തക്ക് അപ്പുറത്ത് ഇയാളെ എനിക്ക് ശരിയാകൂ എന്നതിലേക്ക് വേണം എത്തിച്ചേരാൻ. ഇത്രയും ചിന്തയൊക്കെ ഉണ്ടായിട്ടും നല്ല അന്തസായിട്ട് ഞാൻ ബ്രേക്ക് അപ്പ് ആയിട്ടുണ്ടെന്നും താരം വിശദീകരിച്ചു.
കരച്ചിലും സങ്കടവും എന്റെ സുഹൃത്തുക്കളോട് തന്നെയാണ് താൻ പറയുക. പ്രണയവും കാര്യങ്ങളും എന്റെ മനസിൽ ഉണ്ട്. പക്ഷെ കല്യാണം കഴിക്കുന്നോ എന്ന് ചോദിച്ചാൽ ഞാൻ പേടിക്കും. കാരണം എനിക്ക് ഭയങ്കര കൂളായിട്ട് മുന്നോട്ട് പോവണം. അവിടെ ഇത് എന്താ ഇങ്ങനെ എന്ന് ചോദിക്കുന്ന വ്യക്തിയാണെങ്കിൽ ഞാൻ സഹിക്കില്ലെന്നും അനുശ്രീ വെളിപ്പെടുത്തി.
പ്രണയിക്കുന്ന ആളെ കല്യാണം കഴിച്ചൂടെയെന്ന് ചോദിച്ചാൽ എനിക്ക് ഭയങ്കര ടെൻഷനാണ്. പ്രണയം എപ്പോഴും നമ്മുടെ ഉള്ളിൽ ഉണ്ടാവണം. അത് ഏത് വയസിലായാലും ഉണ്ടാവണമെന്നും അനുശ്രീ പറഞ്ഞു.