അധ്യാപകനും വിദ്യാർത്ഥിയും ആയിരിക്കെ പ്രണയിച്ച് വിവാഹം; മകൾ വഴി അവസരം ചോദിച്ചിട്ടില്ല; മനസ് തുറന്ന് അനുസിത്താരയുടെ മാതാപിതാക്കൾ

12824

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ അഭിനേത്രികളുടെ കൂട്ടത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് അനു സിത്താര. 2013ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.

അതിന് ശേഷം ഒരു ഇന്ത്യൻ പ്രണയ കഥ എന്ന സിനിമയിലും ചെറിയ വേഷത്തിൽ എത്തി. സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം ആയിരുന്നു നടി അവതരിപ്പിച്ചത്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് സിനിമയിൽ നായികയായി സൂപ്പർതാരങ്ങൾ അടക്കമുള്ള മുൻനിര നായകൻമാർക്ക് ഒപ്പം അനു സിത്താര അഭിനയിച്ചു.

Advertisements

മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.

ALSO READ- തിരുപ്പതിയിൽ വെച്ച് കൃതി സനോണിനെ ആദിപുരുഷ് സംവിധായകൻ ഓംറൗട്ട് ചുംബിച്ചു; ക്ഷേത്രത്തിലാണോ ഇതൊക്കെ? ഹോട്ടലിൽ മുറിയെടുക്കൂ എന്ന് വിമർശനം

അനു സിതാരയുടെ മാതാപിതാക്കൾ ബിഹൈൻവുഡ്‌സ് ഐസിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. മകളെ പോലെ തന്നെയാണ് തങ്ങളുടെും വിവാഹമെന്നാണ് ഇവർ പറയുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് തങ്ങൾ. അന്ന് അധ്യാപകനും വിദ്യാർത്ഥിയുമായിരുന്നു. പിന്നീട് പതിയെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു എന്നും അനുസിതാരയുടെ അച്ഛനമ്മമാർ പറയുന്നു.

അന്ന് പ്രണയകാലത്ത് നോട്ട്ബുക്കിൽ പ്രണയഗാനങ്ങളുടെ വരികളെഴുതി പരസ്പരം കൈമാറുമായിരുന്നു. ഒരിക്കൽ നോട്ട്ബുക്ക് വീട്ടിൽ പിടികൂടി പ്രശ്‌നമായി. ഞങ്ങൾ രണ്ട് മതസ്ഥരാണ്. വീട്ടുകാർക്ക് എതിർപ്പായതിനാൽ ഒളിച്ചോടി വിവാഹം കഴിച്ചു. അതുപോലെ തന്നെയാണ് അനുവും പ്രണയിച്ച് വിവാഹം കഴിച്ചതാണെന്നും ഇവർ പറയുന്നു.

ALSO READ- ഒന്നുകിൽ അസൂയയോടെ നോക്കും; അല്ലെങ്കിൽ മിണ്ടില്ല, ഈഗോ ആയിരുന്നു ഫീമെയിൽ സുഹൃത്തുക്കൾക്ക്; പണ്ടും നല്ല സൗഹൃദം ആൺകുട്ടികളുമായി: പ്രിയ വാര്യർ

വിഷ്ണുവിനെ ചെറുപ്പം മുതൽ പരിചയമുള്ളതുകൊണ്ടാണ് അവരുടെ വിവാഹത്തെ എതിർക്കാതിരുന്നതെന്നും മാതാപിതാക്കൾ പറയുന്നു. വിഷ്ണു ഫോട്ടോഗ്രാഫറാണ്. അനു സിതാരയാണ് മോഡലായി നിൽക്കാറുള്ളത്.

ഒന്നും അല്ലാതിരുന്ന സമയത്താണ് അനു സിനിമയിലേക്ക് വരുന്നത്. അവളുടെ അധ്യാപകർ വരെ പിന്തുണ നൽകിയിരുന്നു. നല്ലൊരു അവസരം നഷ്ടപ്പെടുത്തി കളയരുതെന്നാണ് അവരെല്ലാം ഒന്നടങ്കം പറഞ്ഞതെന്നും മാതാപിതാക്കൾ പറഞ്ഞു.പക്ഷെ സത്യം പറഞ്ഞാൽ മകളെ സിനിമയിലേക്ക് വിടാൻ തനിക്ക് ആദ്യം ഭയമായിരുന്നു എന്നും അനു സിതാരയുടെ അമ്മ പറയുന്നത്. പക്ഷെ അനുവിന്റെ അച്ഛനാകട്ടെ സിനിമയും അഭിനയവും താൽപര്യമാണ് , അങ്ങനെയാണ് മകൾ സനിമയിലെത്തിയതെന്നും അവർ പറയുന്നു.

അച്ഛന് ഇപ്പോഴും അഭിനയിക്കാനുള്ള മോഹം ഇപ്പോഴും ഉള്ളിലുണ്ട്. അനുവിനൊപ്പവും അല്ലാതെയും കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷെ ഇന്നേവരെ മകൾ വഴി അഭിനയിക്കാൻ ചാൻസ് ചോദിച്ചിട്ടില്ല. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയശേഷം ഒരുതരത്തിലുള്ള മോശം അനുഭവവും അവൾക്കും ഞങ്ങൾക്കും ഉണ്ടായിട്ടില്ലെന്നും ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.

Advertisement