നൃത്തവേദിയിൽ നിന്നും മലയാള സിനമയിൽ എത്തി വളരെ കുറച്ചു കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി അനു സിത്താര. 2013ൽ റിലീസായ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര സിനിമാ ലോകത്തേക്ക് എത്തുന്നത്.
പിന്നീട് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെ ആണ് അനു സിത്താര ശ്രദ്ധേയയാകുന്നത്. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, മാമാങ്കം, ദി ട്വൽത്ത് മാൻ, തുടങ്ങി നരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അനു സിത്താര ചെയ്തു.
അതേ സമയം ബാലതാരമായി എത്തി പിന്നീട് നായികയായി തനിനാടൻ വേഷങ്ങളിൽ നിരവധി സിനിമകളിൽ തിളങ്ങി നാട്ടിൻപുറത്തെ കുട്ടിയായി മലയാളികളുടെ മനസ്സു കീഴടക്കിയ താരമാണ് നടി കാവ്യാ മാധവൻ. മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കാവ്യ മാധവൻ നേടിയെടുക്കയും ചെയ്തു. മലയാളത്തിന്റെ ജിപ്രിയ നായകൻ ദിലീപുമായി 2016ൽ വിവാഹിതയായ ശേഷം അഭിനയത്തിൽ നിന്ന് കാവ്യാ മാധവൻവിട്ടു നിന്നിരുന്നു.
അതിന് ശേഷമാണ് അനു സിത്താര മലയാള സിനമയിൽ ശ്രദ്ധേയയായത്. അതേസമയം, കുറച്ചുകാലമായി പുതിയ സിനിമകളിലൊന്നും അനു സിത്താരയെ കാണാറില്ല. എന്നാൽ തനിക്ക് കരിയറിൽ ഇതുവരെയൊരു ഇടവേള വന്നതായി തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന് പറയുകയാണ് അനു സിത്താര. താൻ സിനിമകളിലൊക്കെ അഭിനയിക്കുന്നുണ്ടെന്നും എന്നാൽ റിലീസ് ചെയ്യാൻ വൈകുന്നതാണെന്നും താരം പറയുന്നു.
നല്ല തിരക്കഥ നോക്കിയാണ് താൻ സിനിമ തെരഞ്ഞെടുക്കുന്നതെന്നും നല്ല സിനിമകളുടെ ഭാഗമാകാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അനു സിത്താര പറയുന്നു. ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചും താരം സംസാരിച്ചക്കുന്നുണ്ട്.
രാമന്റെ ഏദൻ തോട്ടം എന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രമാണ് താൻ അവതരിപ്പിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടതെന്നും കൂടാതെ ക്യാപ്റ്റൻ സിനിമയിലെ അനിത എന്ന കഥാപാത്രവും നീയും ഞാനും സിനിമയിലെ കഥാപാത്രവും വളരെ പ്രിയപ്പെട്ടതാണെന്നും താരം വെളിപ്പെടുത്തുകയാണ്.
ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചും താരം സംസാരിച്ചു. രാമന്റെ ഏദൻ തോട്ടം എന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രമാണ് താൻ അവതരിപ്പിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടതെന്നും കൂടാതെ ക്യാപ്റ്റൻ സിനിമയിലെ അനിത എന്ന കഥാപാത്രവും നീയും ഞാനും സിനിമയിലെ കഥാപാത്രവും വളരെ പ്രിയപ്പെട്ടതാണെന്നും സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അനു സിത്താര പറഞ്ഞു.
ഞാൻ ചെയ്തിട്ടുള്ളതിൽ മനസിനോട് ഏറ്റവും ചേർത്ത് നിർത്തുന്നത് രാമന്റെ ഏദൻ തോട്ടത്തിലെ മാലിനി എന്ന കഥാപാത്രത്തെയാണ്. ആ സിനിമയാണ് എനിക്ക് കരിയറിൽ ഒരു ബ്രേക്ക് തന്നതെന്നാണ് അനു സിത്താര പറയുന്നത്.
നീയും ഞാനും ചിത്രത്തിൽ മികച്ച കഥാപാത്രമാണ്. തിയേറ്ററിൽ വലിയ വിജയം നേടിയില്ലെങ്കിലും പിന്നീട് ടിവിയിലും സോഷ്യൽ മീഡിയയിലും വന്നതിന് ശേഷം നിറയെ ആളുകൾ ആ സിനിമയെ കുറിച്ച് പറയാറുണ്ടെന്നും അത് കേൾക്കുമ്പോൾ വലിയ സന്തോഷമാണെന്നും അനു സിത്താര പറയുകയാണ്.