നടന്‍ മുകേഷുമായി പൊരിഞ്ഞ അടിയെന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ വെളിപ്പെടുത്തി അനു സിത്താര

5012

ശാലീന സൗന്ദര്യവുമായെത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് നടി അനു സിത്താര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയില്‍ ചെറിയ കഥാപാത്രം തുടക്കം കുറിച്ചാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.

anusithara-1

Advertisements

എന്നാല്‍ ഏറെ ജനശ്രദ്ധ നേടിയത് ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലാണ്. നൃത്ത വേദിയില്‍ നിന്നും അഭിനയരംഗത്തേക്ക് എത്തി ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കുവാന്‍ അനുസിത്താരയ്ക്ക് കഴിഞ്ഞു.

Also Read; വളരെ മാന്യമായി ജോലി ചെയ്തിരുന്ന എന്റെ പേരില്‍ കേസ് കൊടുത്തു, എന്നാല്‍ ഞാന്‍ പേടിക്കുമെന്ന് കരുതിയ അവര്‍ക്ക് തെറ്റി, ഡിംപിള്‍ റോസിന്റെ അമ്മ പറയുന്നു

വിവാഹത്തിന് ശേഷമാണ് താരം അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. വിവാഹിതയായ ശേഷം സിനിമയിലേക്ക് എത്തി വിജയം വരിച്ച ചുരുക്കം നായികമാരില്‍ ഒരാള്‍ കൂടിയാണ് അനു സിത്താര. തന്റെ വിജയത്തിന്റെ പിന്നില്‍ തന്റെ ഭര്‍ത്താവ് ആണെന്ന് താരം പല വേദികളിലും പറഞ്ഞിട്ടുണ്ട്.

ഇതിനോടകം തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കമുള്ള മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് ഒപ്പം അഭിനയിക്കാനുള്ള അവസരം അനുസിത്താരയ്ക്ക് ലഭിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വീട്ടിലെ വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് എത്തുന്നത് പതിവാണ്.

Also Read; ഒരു സിനിമയില്‍ പോലും നായകനാവാത്ത ഇയാള്‍ എനിക്ക് ഭീഷണിയാവും, മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ വെളിപ്പെടുത്തി ശ്രീനിവാസന്‍

ഇപ്പോഴിതാ അനുസിത്താരയുടെ ഒരു അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നടന്‍ മുകേഷുമായുള്ള പ്രശ്‌നത്തെക്കുറിച്ചായിരുന്നു അനുസിത്താര അഭിമുഖത്തില്‍ സംസാരിച്ചത്. മുകേഷുമായി വഴക്കുണ്ടായെന്ന് പറയുന്നത് കേട്ടല്ലോ എന്ന് അവതരാകന്‍ പറഞ്ഞപ്പോള്‍ തനിക്ക് ആരുമായി വഴക്കില്ലെന്നായിരുന്നു അനു സിത്താരയുടെ മറുപടി.

മുകേഷേട്ടനുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും താന്‍ ഇന്‍ഡസ്ട്രിയില്‍ ആരുമായും വഴക്കുണ്ടാക്കിയിട്ടില്ലെന്നും കൂടാതെ താന്‍ ആദ്യമായി നേരില്‍ കണ്ട നടന്‍ കൂടിയാണ് മുകേഷ് എന്നും അനു സിത്താര പറയുന്നു.

Advertisement